Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injured Person

Kannur

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഗൂ​ഗി​ൾ​മാ​പ്പു നോ​ക്കി സ​ഞ്ച​രി​ച്ച വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് വീ​ണു

ത​ളി​പ്പ​റ​മ്പ്: പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ഞ്ച​രി​ച്ച വാ​ഹ​നം കു​ഴി​യി​ൽ വീ​ണു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം ത​ളി​പ്പ​റ​ന്പ് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് കു​ഴി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ഓ​ടെ കൊ​ട്ടി​ല കു​ഞ്ഞ​ൻ​ചാ​ലി​ലാ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ജോ​ലി ആ​വ​ശ്യാ​ർ​ഥം എ​ത്തി​യ സം​ഘം കൂ​ട്ട​ത്തി​ലൊ​രാ​ൾ​ക്ക് ജോ​ലി​ക്കി​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ണ്ണ​പു​രം ഭാ​ഗ​ത്ത് നി​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഗൂ​ഗിൾ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഗി​ൾ മാ​പ്പി​ൽ എ​ളു​പ്പ​വ​ഴി​യാ​യി കാ​ണി​ച്ച കു​ഞ്ഞ​ൻ​ചാ​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ കാ​ടു​പി​ടി​ച്ച ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും സീ​നി​യ​ര്‍ ഫ​യ​ര്‍ റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് അ​നു​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​ര​ന്നു. സി. ​ധ​നേ​ഷ്, ജി. ​കി​ര​ണ്‍, വൈ​ശാ​ഖ്, ഹോം​ഗാ​ര്‍​ഡ് മാ​ത്യു എ​ന്നി​വ​രും അ​ഗ്നി​ര​ക്ഷാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up