Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intervention

ഓ​ണ​വി​പ​ണി ഇ​ട​പെ​ട​ൽ: സ​പ്ലൈ​കോ​യ്ക്ക് 253 കോ​ടി​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​വി​​​പ​​​ണി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി സ​​​പ്ലൈ​​​കോ​​​യ്ക്കു സ​​​ർ​​​ക്കാ​​​ർ 200 കോ​​​ടി​​​യും എ​​​എ​​​വൈ വി​​​ഭാ​​​ഗ​​​ത്തി​​​ന് (മ​​​ഞ്ഞ കാ​​​ർ​​​ഡ്) ഓ​​​ണ​​​ക്കി​​​റ്റി​​​നാ​​​യി 53 കോ​​​ടി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 253 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു.​​​

ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി.

മു​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളൊ​​​ന്നും ഇ​​​ത്ര​​​യും തു​​​ക ഒ​​​ന്നി​​​ച്ച് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നു ഭ​​​ക്ഷ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റി​​​ൽ 315 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ, 20 കോ​​​ടി ആ​​​ദ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ചെ​​​ല​​​വ​​​ഴി​​​ച്ച​​​ശേ​​​ഷം കൂ​​​ടു​​​ത​​​ൽ തു​​​ക ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ വീ​​​ണ്ടും സ​​​മീ​​​പി​​​ക്കാം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​പ​​​ണി​​​യി​​​ട​​​പെ​​​ട​​​ൽ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​മു​​​ള്ള മാ​​​ർ​​​ക്ക​​​റ്റ് ഇ​​​ന്‍റ​​ർ​​​വെ​​​ൻ​​​ഷ​​​ൻ സ്കീ​​​മി​​​ൽ നി​​​ന്ന് തു​​​ക അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു ഭ​​​ക്ഷ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

District News

പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍: ആ​ത്മ​ഹ​ത്യ​ക്കു​ ശ്ര​മി​ച്ച യു​വാ​വി​നെ ര​ക്ഷി​ച്ചു

ആ​ളൂ​ര്‍: തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍​മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ മു​ന​മ്പി​ല്‍​നി​ന്ന യു​വാ​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. മു​രി​യാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​വി​ളി​ച്ച് ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യ​താ​യും അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​മോ എ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

വി​വ​രം ല​ഭി​ച്ചയു​ട​ന്‍​ സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജി​എ​സ്‌​സി​പി​ഒ സു​ന​ന്ദും പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​ഒ​മാ​രാ​യ ആ​ഷി​ക്, അ​നൂ​പ് എ​ന്നി​വ​ര്‍ യു​വ​തി​യെ സ​മാ​ധാ​നി​പ്പി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ റൂ​റ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് മു​രി​യാ​ട് ഗേ​റ്റി​ന​ടു​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​നു ന​ടു​വി​ലാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ വി​വ​രം ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജി​എ​എ​സ്‌​ഐ മി​നി​മോ​ള്‍, ജി​എ​സ്‌​സി​പി​ഒ ജി​ബി​ന്‍ എ​ന്നി​വ​രെ അ​റി​യി​ച്ചു. ഇ​വ​ര്‍ മു​രി​യാ​ട് ഗേ​റ്റി​ന​ടു​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തെ​ത്തി പ​രി​സ​ര​വാ​സി​കളും മു​രി​യാ​ട് കു​ന്ന​ത്ത​റ സ്വ​ദേ​ശി​കളുമാ​യ ക​ണ്ണോ​ളി വീ​ട്ടി​ല്‍ വൈ​ശാ​ഖ്, രാ​ഖി​ല്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി.

തു​ട​ർ​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കി​ന് ന​ടു​വി​ല്‍ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​തി​നാ​യി ട്രെ​യി​ന്‍​ വ​രു​ന്ന​തു കാ​ത്തുനി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്തി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വി​നെ സാ​ന്ത്വ​നി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​യി ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി യു​വാ​വി​ന് ആ​വ​ശ്യ​മാ​യ മാ​ന​സി​കപി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു നി​ര്‍​ദേ​ശി​ച്ച് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.

National

തെരുവുനായ വിഷയം; വിദഗ്ധ ഇടപെടൽ അനിവാര്യമെന്ന് വാദം

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ വി​ദ​ഗ്ധ​രു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി സു​പ്രീം​കോ​ട​തി​യി​ൽ.

ആ​ര​വ​ല്ലി വി​ധി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​വി​ഷ​യം അ​വ​സാ​നി​ക്ക​രു​തെ​ന്നും തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ വാ​ദം തു​ട​രു​ന്പോ​ൾ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ശാ​സ്ത്രീ​യ വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്നോട്ടു നീ​ങ്ങി​യി​ല്ലെ​ങ്കി​ൽ സ​ദു​ദ്ദേ​ശ്യത്തോ​ടെ​യു​ള്ള കോ​ട​തി ഇ​ട​പെ​ട​ൽ മാ​റ്റാ​നാ​കാ​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​സി​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യ​ത്തി​ന് അ​മി​ക്ക​സ് ക്യൂ​റി മാ​ത്രം പോ​രെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് നി​യ​മോ​പ​ദേ​ശം ന​ല്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ മൂ​ന്നാം ദി​ന​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം തു​ട​രു​ന്ന​ത്. തെ​രു​വു​നാ​യ​ക​ളെ ക്രൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ മൃ​ഗ​സ്നേ​ഹി​ക​ൾ ഇ​ന്ന​ല​ത്തെ വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് കോ​ട​തി​യും തി​രി​ച്ച​ടി​ച്ചു. വി​ഷ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും വാ​ദം തു​ട​രും.

Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍

കോ​ഴി​ക്കോ​ട്: കോ​ർ​പ്പ​റേ​ഷ​ൻ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍. ഡീ​ലി​മി​റ്റേ​ഷ​ൻ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​യു​ടെ അ​ന്തി​മ തീ​ർ​പ്പി​ന് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വും പു​റ​ത്തി​റ​ക്കി. കേ​സ് നാ​ലാം തീ​യ​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.​ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ർ​ജി​ക​ള്‍ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ളും ഹൈ​ക്കോ​ടി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

Latest News

Corehub Up