Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iranian Naval Vessels

മൂന്നു ദിവസം; 42 ഇറേനിയൻ നാവിക കപ്പലുകൾ തകർത്തെന്ന് അമേരിക്ക

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​റാ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ 42 ക​​​പ്പ​​​ലു​​​ക​​​ൾ യു​​​എ​​​സ് സൈ​​​ന്യം ത​​​ക​​​ർ​​​ത്ത​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇ​​​റാ​​​നി​​​ലെ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ത്ത​​​താ​​​യും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഫ്ലോ​​​റി​​​ഡ​​​യി​​​ൽ ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ നേ​​​താ​​​ക്ക​​​ളു​​​ടെ ഷീ​​​ൽ​​​ഡ് ഓ​​​ഫ് അ​​​മേ​​​രി​​​ക്ക ഉ​​​ച്ച​​​കോ​​​ടി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്.

“ഇ​​​റാ​​​നി​​​ൽ ഞ​​​ങ്ങ​​​ൾ വ​​​ള​​​രെ ന​​​ന്നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു, നി​​​ങ്ങ​​​ൾ​​​ക്കു ഫ​​​ലം കാ​​​ണാ​​​ൻ ക​​​ഴി​​​യും. ഇ​​​ത് അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​ണ്. മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഞ​​​ങ്ങ​​​ൾ 42 നാ​​​വി​​​ക ക​​​പ്പ​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ത്തു. അ​​​വ​​​യി​​​ൽ ചി​​​ല​​​തു വ​​​ള​​​രെ വ​​​ലു​​​താ​​​ണ്. അ​​​വ​​​ർ ഒ​​​രു ആ​​​ണ​​​വാ​​​യു​​​ധ​​​ത്തി​​​ന് വ​​​ള​​​രെ അ​​​ടു​​​ത്താ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ 12 ദി​​​വ​​​സ​​​ത്തെ യു​​​ദ്ധ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ എ​​​ട്ടു മാ​​​സം മു​​​മ്പേ ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​ശേ​​​ഷി കൈ​​​വ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു’’-​​​ട്രം​​​പ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ട്ടാം ​​​ദി​​​വ​​​സ​​​വും ഇ​​​റാ​​​നി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ ടെ​​​ഹ്റാ​​​നി​​​ലെ ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ കൊ​​​ട്ടാ​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള തു​​​ര​​​ങ്കം ത​​​ക​​​ർ​​​ത്ത​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​തി​​​നി​​​ടെ ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​താ​​​യും സൈ​​​നി​​​ക​​​ത​​​ല​​​ത്തി​​​ൽ ഏ​​​കോ​​​പ​​​ന​​​മി​​​ല്ലെ​​​ന്നും സൂ​​​ച​​​ന​​​ക​​​ളു​​​ണ്ട്.

ആ​​​ക്ര​​​മ​​​ണം ക​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മൂ​​​ന്നാ​​​മ​​​തൊ​​​രു വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ൽ​​കൂടി പ​​​ശ്ചി​​​മേ​​​ഷ്യ ല​​​ക്ഷ്യ​​​മാ​​​ക്കി പു​​​റ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

യു​​​എ​​​സ്എ​​​സ് ജോ​​​ർ​​​ജ് എ​​​ച്ച്ഡ​​​ബ്ല്യൂ ബു​​​ഷാ​​​ണു പു​​​റ​​​പ്പെ​​​ട്ട​​​ത്. നി​​​ല​​​വി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ യു​​​എ​​​സ്എ​​​സ് ജെ​​​റാ​​​ൾ​​​ഡ് എ​​​ഫ് ഫോ​​​ർ​​​ഡ്, യു​​​എ​​​സ്എ​​​സ് ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ എ​​​ന്നീ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലു​​​ണ്ട്.

Latest News

Corehub Up