Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irrigation

Kannur

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ല​വ​ർ​ഷ കെ​ടു​തി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ, തോ​ടു​ക​ൾ എ​ന്നി​വ ജി​ല്ലാ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി. ​അ​ഞ്ജ​ലി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നോ​ബി​ൾ സെ​ബാ​സ്റ്റ്യ​ൻ, ഓ​വ​ർ​സി​യ​ർ എം.​വി. നി​മി​ഷ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് വെ​ക്ക​ത്താ​നം, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി​ന്ധു തോ​മ​സ്, ഷീ​ൻ തെ​ക്കേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up