കോഴിക്കോട്: വിവാദ പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ആര് എതിർത്താലും ഇസ്ലാമിക നിയമങ്ങൾ പറയുമെന്ന് എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിലാണ് ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങൾ പറയുമെന്ന് കാന്തപുരം അറിയിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിവാദ പരാമർശത്തിൽ കാന്തപുരത്തിന് പിന്തുണയുമായി യൂത്ത് ലീഗും സമസ്ത ഇകെ വിഭാഗവും രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് സമസ്ത ഇകെ വിഭാഗത്തിന്റെ വാദം.