ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കു മുന്നറിയിപ്പുമായി ജവഹർലാൽ നെഹ്റു സർവകലാശാല. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്നു വിദ്യാർഥികൾ പൂർണമായും വിട്ടുനിൽക്കണമെന്നു ജെഎൻയു പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും വിദ്വേഷ പ്രചാരണങ്ങളിൽ ഏർപ്പെടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടികളും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ ഡൽഹി സർവകലാശാലയും സമാനമായ രീതിയിൽ വിദ്യാർഥികൾക്കു കർശന വിലക്ക് ഏർപ്പെടുത്തി സർക്കുലർ പുറത്തിറക്കിയിരുന്നു. അതേസമയം, ഇരുനൂറോളം പേരെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.