Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JPC

കോ​ർ​പ​റേ​റ്റ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ജെ​പി​സി​ക്ക്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കോ​ർ​പ്പ​റേ​റ്റ് നി​യ​മ (ഭേ​ദ​ഗ​തി) ബി​ൽ 2026 കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് (ജെ​പി​സി) വി​ട്ടു.

കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ ബി​ൽ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച ഉ​ട​ൻ ജെ​പി​സി​ക്ക് വി​ടാ​ൻ മ​ന്ത്രി​ത​ന്നെ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

2008 ലെ ​ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി പാ​ർ​ട്ണ​ർ​ഷി​പ്പ് ആ​ക്‌ടി​ലും 2013ലെ ​ക​ന്പ​നി ആ​ക്റ്റി​ലും കൂ​ടു​ത​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ചെ​റി​യ ന​ട​പ​ടി​ക്ര​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ക്രി​മി​ന​ൽ ശി​ക്ഷ​യ്ക്കു​പ​ക​രം പി​ഴ ഏ​ർ​പ്പെ​ടു​ത്തു​ക, പി​ഴ വ്യ​വ​സ്ഥ​ക​ൾ യു​ക്തി​സ​ഹ​മാ​ക്കു​ക, നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക തു​ട​ങ്ങി​യ ഭേ​ദ​ഗ​തി​ക​ൾ ബി​ല്ലി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ ബി​സി​ന​സ് സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

ര​ണ്ടു​വ​ർ​ഷ​ത്തെ സ​മ​ഗ്ര​മാ​യ ആ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ക​ന്പ​നി നി​യ​മ സ​മി​തി​യു​ടെ (സി​എ​ൽ​സി) ശി​പാ​ർ​ശ​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും ബി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് നി​ർ​മ​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം ക​ന്പ​നി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ലാ​ഭ​ത്തി​ന്‍റെ ര​ണ്ടു ശ​ത​മാ​നം കോ​ർ​പ്പ​റേ​റ്റ് സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത (സി​എ​സ്ആ​ർ) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന നി​യ​മ വ്യ​വ​സ്ഥ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബി​ൽ അ​വ​ത​ര​ണ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗം മ​നീ​ഷ് തി​വാ​രി, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​ഗ​ത റോ​യ്, ഡി​എം​കെ​യു​ടെ ത​മി​ഴ്ച്ചി ത​ങ്ക​പ്പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

സി​എ​സ്ആ​ർ വ്യ​വ​സ്ഥ മൊ​ത്ത​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യാ​ന​ല്ല, മ​റി​ച്ച് അ​റ്റ ലാ​ഭം ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം മാ​ത്രം ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ബി​ൽ ജെ​പി​സി​യ്ക്ക് വി​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജെ​പി​സി ആ​ര് ന​യി​ക്കു​മെ​ന്നും അം​ഗ​ങ്ങ​ൾ ആ​രൊ​ക്കെ എ​ന്ന​തി​ൽ തീ​രു​മാ​നം ആ​യി​ട്ടി​ല്ല.

Latest News

Corehub Up