Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jins Joseph

America

ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ജി​ൻ​സ് ജോ​സ​ഫി​നെ നൈ​മ നാ​മ​നി​ർ​ദേ​ശം ചെ​യ്തു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നൈ​മ) പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ജി​ൻ​സ് ജോ​സ​ഫി​നെ ഫൊ​ക്കാ​ന 2026 - 28 നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ കാ​യി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ജി​ൻ​സ് ജോ​സ​ഫ്, വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ൾ കൈ​കാ​ര്യം ചെ​യ്ത് ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ്യ​ക്തി​ത്വ​മാ​ണ്.

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ നി​ല​വി​ലെ ഇ​വ​ന്‍റ് / സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ൻ​സ്, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​മാ​യും ക​മ്മി​റ്റി​യം​ഗ​മാ​യും സേ​വ​നം വ​ഹി​ച്ചു​വ​രു​ന്നു.

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ച്ച​യാ​യി എ​ട്ട് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, ഇ​പ്പോ​ൾ സം​ഘ​ട​ന​യു​ടെ ഉ​പ​ദേ​ഷ്‌​ടാ​വാ​ണ്.

അ​തേ​സ​മ​യം, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ്പോ​ർ​ട്സ് ക്ല​ബി​ൽ ക്രി​ക്ക​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ജി​ൻ​സ്, ഇ​പ്പോ​ഴും ക​മ്മി​റ്റി​യം​ഗ​മാ​യി ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി വ​രു​ന്നു.

മു​ന്നൂ വ​ർ​ഷം തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി എ​ക്യു​മെ​നി​ക്ക​ൽ ച​ർ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ന​യി​ച്ച ജി​ൻ​സ്, സ​മൂ​ഹ​ത്തി​ലെ കാ​യി​ക വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​പ്പി​ക്കു​ന്ന​തി​നും യു​വ​ത​ല​മു​റ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി വ​രു​ന്നു

2025ൽ ​ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ജി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി​രു​ന്നു. കാ​യി​കം വ​ഴി സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ന് മാ​തൃ​ക​യാ​യ ഈ ​പ്ര​വ​ർ​ത്ത​നം, ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​ലി​യ പി​ന്തു​ണ നേ​ടി കൊ​ടു​ത്തു.

ഫൊ​ക്കാ​ന 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ആ​ശം​സ​ക​ളും ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​റി​യി​ച്ചു.

കൂ​ടാ​തെ നൈ​മ​യു​ടെ പി​ന്തു​ണ​യും ല​ഭി​ക്കു​ക​യു​ണ്ടാ​യി. ഏ​വ​രു​ടെ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജി​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

Latest News

Corehub Up