Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JobCuts

Europe

ഫോ​ക്‌​സ്‌​വാ​ഗ​നി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി; 1.4 ല​ക്ഷം വ​രെ തൊ​ഴി​ലു​ക​ൾ ഭീ​ഷ​ണി​യി​ൽ, നാ​ല് ഫാ​ക്ട​റി​ക​ൾ അ​ട​ച്ചു​പൂ​ട്ടും

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ വാ​ഹ​ന​നി​ർ​മാണ രം​ഗ​ത്തെ മു​ൻ​നി​ര ക​മ്പ​നി​യാ​യ ഫോ​ക്‌​സ്‌​വാ​ഗ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ർ​പ്പ​റേ​റ്റ് പു​നഃ​സം​ഘ​ട​ന​യ്ക്ക് ഒ​രു​ങ്ങു​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

2030-ഓ​ടെ സാ​മ്പ​ത്തി​ക സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക ല​ക്ഷ്യ​മി​ട്ട് സി​ഇഒ ഒ​ലി​വ​ർ ബ്ലൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാറാ​ക്കി​യ പു​നഃ​സം​ഘ​ട​നാ പ​ദ്ധ​തി​യി​ൽ വ​ൻ​തോ​തി​ലു​ള്ള തൊ​ഴി​ൽ വെ​ട്ടി​ക്കു​റ​യ്ക്ക​ലും ഉ​ത്​പാ​ദ​ന പു​നഃ​ക്ര​മീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് വി​വ​രം.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ 1.2 ല​ക്ഷം മു​ത​ൽ 1.4 ല​ക്ഷം വ​രെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടെ​ക്നി​ക്ക​ൽ ഡെ​വ​ല​പ്‌​മെന്‍റ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 15,000 പേ​രെ​യും ഉത്പാ​ദ​ന വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 5,000 പേ​രെ​യും ഒ​ഴി​വാ​ക്കാ​നാ​ണ് നീ​ക്കം.

കൂ​ടാ​തെ 21,500 മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ൽ 5,500 എ​ണ്ണം നി​ർ​ത്ത​ലാ​ക്കാ​നും ക​മ്പ​നി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി​ക​ളും ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജു​ക​ളും വ​ഴി ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​ണ് ല​ക്ഷ്യം.

ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ജ​ർമ​നി​യി​ലെ എം​ഡ​ൻ, സ്വി​ക്കാ​വു, ഹാ​നോ​വ​ർ, നെ​ക്കാ​ർ​സ​ൽ, ഓ​സ്നാ​ബ്രു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ത്​പാ​ദ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യോ പു​തി​യ മോ​ഡ​ൽ നി​ർ​മാ​ണം നി​ർ​ത്തു​ക​യോ ചെ​യ്യും. ചി​ല പ്ലാന്‍റു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്.

ഉ​ത്പാ​ദ​ന ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി ചൈ​ന​യ്ക്ക് പു​റ​ത്തു​ള്ള ഫോ​ക്‌​സ്‌​വാ​ഗ​ന്‍റെ മോ​ഡ​ൽ ശ്രേ​ണി 50 ശ​ത​മാ​ന​മാ​യി ചു​രു​ക്കും. വാ​ഹ​ന​ങ്ങ​ളു​ടെ എ​ഞ്ചി​ൻ, ഫീ​ച്ച​ർ വേ​രി​യ​ന്‍റു​ക​ൾ 75 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

വാ​ർ​ഷി​ക ഉ​ൽ​പാ​ദ​നം 90 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. നി​ല​വി​ലെ "സീ​റ്റ്' ബ്രാ​ൻ​ഡ് 2029-ഓ​ടെ അ​വ​സാ​നി​പ്പി​ച്ച് "കു​പ്ര' ബ്രാ​ൻ​ഡി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​നു​മാ​ണ് തീ​രു​മാ​നം.

ഗ​വേ​ഷ​ണ-​വി​ക​സ​ന മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​ൽ 50 ബി​ല്യ​ൺ യൂ​റോ കു​റ​യ്ക്കാ​നും ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​മ്പ​നി​ക​ൾ വി​ൽ​ക്കു​ക​യോ ല​യി​പ്പി​ക്കു​ക​യോ ചെ​യ്യാ​നും ക​മ്പ​നി ആ​ലോ​ചി​ക്കു​ന്നു.

ചി​ല ഫു​ട്ബോ​ൾ ക്ല​ബുക​ളി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​വും പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, പ​ദ്ധ​തി​ക്കെ​തി​രെ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ർ​മ്മ​നി​യി​ലു​ട​നീ​ള​മു​ള്ള വി​വി​ധ ഫോ​ക്‌​സ്‌​വാ​ഗ​ൻ പ്ലാ​ന്‍റു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ക​മ്പ​നി മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up