Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Juvenile Justice Board

ക​രു​വാ​റ്റ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പി​ന് ത​ട​സ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി. തെ​ളി​വെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വെ​ച്ചു. 

പൊ​തു​ഇ​ട​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ളെ​യും സോ​ഷ്യ​ൽ​മീ​ഡി​യ​യെ​യും അ​ക​റ്റി നി​ർ​ത്താ​ൻ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ 17നാ​ണ് ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നെ  കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ച്ചു​മ​ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ൺ​സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക്ക് ഐ​ഫോ​ൺ വാ​ങ്ങു​ന്ന​തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ആ​ഡം​ബ​ര ബൈ​ക്ക് വാ​ങ്ങു​ന്ന​തി​നു​മാ​യി പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ൾ ആ​ല​പ്പു​ഴ മാ​യി​ത്ത​റ​യി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും പെ​ൺ​കു​ട്ടി കോ​ഴി​ക്കോ​ട് സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

Latest News

Corehub Up