Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Sudeep

Kannur

അ​നു​ഭ​വ​ങ്ങ​ൾ ചേ​ർ​ത്ത​ണ​ച്ച് കെ.​സു​ദീ​പ് പ​ടി​യി​റ​ങ്ങു​ന്നു

ക​ണ്ണൂ​ർ: " ഡോ​ക്ട​ർ, എ​ന്നെ​യൊ​ന്ന് കൊ​ന്നു​ത​രൂ... പ്ലീ​സ് ...' പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് സ്ഥാ​ന​ത്തു​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്പോ​ഴും നി​സ​ഹാ​യ​നാ​യി നി​ല​വി​ളി​ക്കു​ന്ന ആ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ മു​ഖം ഡോ. ​കെ. സു​ദീ​പി​ന്‍റെ മ​ന​സി​ൽ​നി​ന്ന് മാ​യു​ന്നി​ല്ല.

കോ​വി​ഡ് കാ​ല​ത്തി​ന്‍റെ തു​ട​ക്കം. അ​ജ്ഞ​ത​യും ആ​ശ​ങ്ക​യും ഇ​രു​ൾ​വീ​ഴ്ത്തി​യ നാ​ളു​ക​ൾ. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​നെ രോ​ഗ​ബാ​ധി​ത​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് അ​ധി​ക​മാ​യി​ട്ടി​ല്ല. ചി​കി​ത്സ​യ്ക്കും ക്വാ​റ​ന്‍റൈ​നും ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ ത​ക​ർ​ത്തു​ക​ള​യു​ന്ന​താ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​നം. അ​വ​ർ​ക്ക് അ​വ​നെ വേ​ണ്ട! മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന യു​വാ​വ് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് "കൊ​ല്ലു​ന്ന' ആ ​ചോ​ദ്യ​മെ​റി​ഞ്ഞ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ ത​രി​ച്ചു​പോ​യി. ഒ​ടു​വി​ൽ ഡോ. ​സു​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റെ പ​രി​ശ്ര​മി​ച്ച് ബ​ന്ധു​ക്ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി.

ഉ​ള്ളു​ല​യ്ക്കു​ന്ന ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ൾ ചേ​ർ​ത്ത​ണ​ച്ചാ​ണ് ഏ​ഴു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഡോ. ​കെ.​സു​ദീ​പ് 22ന് ​ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് സ്ഥാ​ന​ത്തു​നി​ന്ന് സ്വ​യം ഒ​ഴി​യു​ന്ന​ത്. 2027 ഏ​പ്രി​ൽ വ​രെ സ​ർ​വീ​സു​ണ്ടെ​ങ്കി​ലും സൂ​പ്ര​ണ്ട് പ​ദ​വി ഒ​ഴി​വാ​ക്കി ന​ൽ​ക​ണ​മെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ മാ​സം മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന അ​ധ്യാ​പ​ന​ത്തി​ലും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ലും പൂ​ർ​ണ​മാ​യി മു​ഴു​കാ​നാ​ണ് ഡോ​ക്ട​റു​ടെ തീ​രു​മാ​നം.
ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​ദ്യ സൂ​പ്ര​ണ്ടാ​യി 2019 സെ​പ്റ്റം​ബ​ർ 25 നാ​ണ് ഡോ​ക്ട​ർ സ്ഥാ​ന​മേ​റ്റ​ത്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​ക്ക് ഏ​റ്റെ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി​രു​ന്നു പ​രി​യാ​രം.

എ​ന്നാ​ൽ, ആ​ദ്യ ര​ണ്ടെ​ണ്ണ​ത്തി​ൽ​നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്തം. നീ​ണ്ട​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ച​രി​ത്ര​വും ര​ണ്ടാ​യി​ര​ത്തി​ലേ​റെ ജീ​വ​ന​ക്കാ​രു​മാ​യി​രു​ന്നു വെ​ല്ലു​വി​ളി. എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് സ്ഥാ​പ​ന​ത്തെ ന​യി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ഒ​രാ​ളെ ഭ​ര​ണ​സാ​ര​ഥ്യം ഏ​ല്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നു.

ഈ ​അ​ന്വേ​ഷ​ണ​മാ​ണ് പ്ര​ശ​സ്ത ഡോ​ക്ട​റും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​സു​ദീ​പി​ൽ എ​ത്തു​ന്ന​ത്. ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ യൂ​ണി​റ്റ് ചീ​ഫും പ്ര​ഫ​സ​റു​മാ​യി​രി​ക്കെ​യാ​യി​രു​ന്നു നി​യ​മ​നം.

9000 കോ​വി​ഡ് രോ​ഗി​ക​ൾ

ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് മാ​സ​ങ്ങ​ൾ​ക്ക​കം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​വി​ഡ് മ​ഹാ​മാ​രി​യാ​യി​രു​ന്നു ആ​ദ്യ വെ​ല്ലു​വി​ളി. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​രു​ന്ന ഡോ. ​റോ​യി​ക്കും ഡോ. ​കു​ര്യ​ക്കോ​സി​നു​മൊ​പ്പം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​യാ​ര​ത്തെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​ക്കി മാ​റ്റി. ര​ണ്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ളും മൂ​ന്ന് ഐ​സി​യു ബെ​ഡു​ക​ളു​മാ​യി പ​രി​മി​തി​ക​ളോ​ടെ ആ​രം​ഭി​ച്ച കോ​വി​ഡ് ചി​കി​ത്സാ വി​ഭാ​ഗം 60 വെ​ന്‍റി​ലേ​റ്റ​റു​ക​ളും 200 ഐ​സി​യു, 300 വാ​ർ​ഡ് ബെ​ഡു​ക​ളു​മാ​യി ഉ​യ​ർ​ത്തി ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഒ​ന്പ​തി​നാ​യി​ര​ത്തോ​ളം രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ത്തി​നും കൂ​ടെ​നി​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഡോ​ക്ട​ർ ന​ന്ദി​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ ഡോ. ​സു​ദീ​പ് ഇ​ക്കാ​ല​ത്ത് "ദീ​പി​ക' ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പ​ദ​വി​യെ ജ​ന​കീ​യ​വ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് പ​ടി​യി​റ​ങ്ങു​ന്ന ഡോ. ​സൂ​ദീ​പി​ന്‍റെ വ​ലി​യ സം​ഭാ​വ​ന.

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലും​
ഓ​ട്ടി​സം സെ​ന്‍റ​റും

ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി 40 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ച്ച മു​പ്പ​തോ​ളം ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ച ഒ​പി ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ട​ൻ ആ​രം​ഭി​ക്കും. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ മു​ച്ചി​റി, ക്ലെ​ഫ്റ്റ് പാ​ല​റ്റ് (പി​ള​ർ​ന്ന അ​ണ്ണാ​ക്ക്) ഉ​ള്ള കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കു​ള്ള കേ​ന്ദ്ര​മാ​യി ക​ണ്ണൂ​ർ ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജി​ന് അം​ഗീ​കാ​ര​മാ​യി​ട്ടു​ണ്ട് (കേ​ര​ള​ത്തി​ലെ മ​റ്റൊ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യും ഇ​ത്ത​ര​ത്തി​ൽ നി​ല​വി​ൽ എം ​പാ​ന​ൽ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല). മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി ഓ​ട്ടി​സം സെ​ന്‍റ​ർ, അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​കി​യ​ക്കു​ള്ള പ​ദ്ധ​തി. തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക​ളി​ലും ഡോ. ​സു​ദീ​പി​ന്‍റെ കൈ​യൊ​പ്പു​ണ്ട്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി. കോ​ള​ജി​ലെ പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​കെ.​വി. രാ​ധാ​മ​ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഡോ. ​റി​ഷി എ​സ്. നാ​രാ​യ​ണ​ൻ ( സീ​നി​യ​ർ റ​സി​ഡ​ന്‍റ്, കെ​എം​സി, മ​ണി​പ്പാ​ൽ), ഡോ. ​ഹൃ​ത്വി​ക് എ​സ്. നാ​രാ​യ​ണ​ൻ ( ജ​ന​റ​ൽ മെ​ഡി​സി​നി​ൽ എം​ഡി വി​ദ്യാ​ർ​ഥി, ഗ​വ. മെ​ഡി. കോ​ള​ജ്, ഷി​മോ​ഗ. മ​രു​മ​ക​ൾ: ഡോ. ​റി​ഷി​ക ( സീ​നി​യ​ർ റ​സി​ഡ​ന്‍റ്, കെ​എം​സി, മ​ണി​പ്പാ​ൽ).

Latest News

Corehub Up