Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.M. Shaji

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തി​യ​ത് ച​ട്ട​വി​രു​ദ്ധം: മ​ന്ത്രി കെ.​എം. ഷാ​ജി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്ത​രം നി​ല​പാ​ടു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി കെ.​എം. ഷാ​ജി. മ​ല​പ്പു​റം പു​ല്‍​പ്പ​റ്റ​യി​ല്‍ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്‌​തെ​ന്ന് കാ​ണി​ച്ച കെ.​പ്രേം​കു​മാ​ര്‍ അ​വ​ത​രി​പ്പി​ച്ച ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ​താ​യി ഇ​തു​വ​രെ പ​രാ​തി​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ച്ചി​ട്ടി​ല്ല. പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​ന് പ​നി ബാ​ധി​ച്ച​തി​നാ​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഓ​ഫീ​സി​നു മു​ന്നി​ല്‍ വ​ച്ച് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം തു​ട​ങ്ങി. മ​ഴ കാ​ര​ണം സ​മീ​പ​ത്തെ മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ അ​ത്പാ​ര്‍​ട്ടി ഓ​ഫീ​സാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മെ​ന്നു ക​ണ്ട​തി​നെ തു​ട​ര്‍​ന്നു പെ​ന്‍​ഷ​ന്‍ വി​ത​ര​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ ആ ​ചു​മ​ത​ല​യി​ല്‍ നി​ന്ന് നീ​ക്കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up