Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.R.Ajayan

ക​ള്ള​ൻ വി​ജ​യ​ൻ ലേ​ഖ​ന വി​വാ​ദം; കെ.​ആ​ർ. അ​ജ​യ​ൻ രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ൻ വി​ജ​യ​ൻ ലേ​ഖ​ന വി​വാ​ദ​ത്തി​നു  പി​ന്നാ​ലെ ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് മു​ൻ എ​ഡി​റ്റ​ർ കെ.​ആ​ർ. അ​ജ​യ​ൻ രാ​ജി​വ​ച്ചു. നേ​ര​ത്തെ വാ​രാ​ന്ത​പ്പ​തി​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യി​രു​ന്നു. രാ​ജി​വെ​ക്കു​ക​യോ ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ക​യോ വേ​ണ​മെ​ന്ന നി​ർ​ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

ക​ള്ള​ൻ വി​ജ​യ​ൻ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ലേ​ഖ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്. ത​ല​ക്കെ​ട്ട് പാ​ർ​ട്ടി വി​രു​ദ്ധ​മ​ല്ലെ​ന്നാ​ണ് കെ.​ആ​ർ.​അ​ജ​യ​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ത​ല​ക്കെ​ട്ട് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​കാ​തി​രി​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​രം ചോ​ർ​ത്തു​ക​യും ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

പു​ല്ല​മ്പാ​റ​യി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​മാ​യി​രു​ന്നു വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ള്ള​ൻ വി​ജ​യ​ൻ, ധ​ന്യ നാ​ട​ക ഗ്രാ​മം, മു​ത്തി​പ്പാ​റ പി.​ഒ. എ​ന്ന ത​ല​ക്കെ​ട്ടി​ൽ ടി.​സി. രാ​ജേ​ഷ് ദേ​ശാ​ഭി​മാ​നി​ക്കാ​യി ത​യാ​റാ​ക്കി​യ ലേ​ഖ​നം സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം ച​ർ​ച്ച​യാ​യ​ത്.

ക​ള്ള​ൻ വി​ജ​യ​നെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ന്‍റെ ത​ല​ക്കെ​ട്ടി​നെ കു​റി​ച്ച് വ​ലി​യ ത​ർ​ക്കം ദേ​ശാ​ഭി​മാ​നി എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​എ​സി​ന്‍റെ അ​നു​സ്മ​ര​ണം അ​ട​ങ്ങി​യ വാ​രാ​ന്ത​പ്പ​തി​പ്പി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണം മു​ട​ങ്ങി​യി​രു​ന്നു.

 

Latest News

Corehub Up