Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KASP

കാ​രു​ണ്യ ആ​രോ​ഗ്യ പ​ദ്ധ​തി​ക്ക് 600 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കി കാ​രു​ണ്യ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി 600 കോ​ടി​യി​ല​ധി​കം രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ കു​ടി​ശ്ശി​ക​ക​ൾ തീ​ർ​ക്കാ​നും പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ലെ ക്ലെ​യി​മു​ക​ൾ​ക്കാ​യി 307.10 കോ​ടി രൂ​പ​യും, കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ടി​നാ​യി 293.62 കോ​ടി രൂ​പ​യു​മാ​ണ് പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബ​ജ​റ്റി​ൽ കാ​രു​ണ്യ പ​ദ്ധ​തി​ക്കാ​യി 592 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​യ വ​ക​യി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​ടി​ശ്ശി​ക പു​തി​യ ഫ​ണ്ട് എ​ത്തു​ന്ന​തോ​ടെ തീ​ർ​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫ​ണ്ട് അ​നു​വ​ദി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.

Latest News

Corehub Up