Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCL Team Launch

കെ​സി​എ​ൽ സീ​സ​ൺ മൂ​ന്ന്: ആ​വേ​ശം അ​ല​ത​ല്ലി ടീം ​ലോ​ഞ്ച്; തീ​പാ​റും പോ​രാ​ട്ട​ങ്ങ​ൾ 20 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ലാ​യ കെ​സി​എ​ൽ സീ​സ​ൺ മൂ​ന്നി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ടീം ​ലോ​ഞ്ച് രാ​ജ​കീ​യ​മാ​യി. കോ​വ​ളം ലീ​ല റാ​വി​സി​ൽ ആ​വേ​ശം അ​ല​യ​ടി​ച്ച വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളെ​യും ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു.

സ്പോ​ർ​ട്സും എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റും കൂ​ടി​ച്ചേ​ർ​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ്, കെ​സി​എ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഐ​ക്ക​ൺ സ​ഞ്ജു സാം​സ​ൺ എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടാ​ൻ കെ​സി​എ​ൽ വ​ലി​യ​തോ​തി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ഞ്ജു സാം​സ​ൺ പ​റ​ഞ്ഞു. ഐ​പി​എ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ അ​വി​ടു​ത്തെ പ​രി​ശീ​ല​ക​രും മ​റ്റ് താ​ര​ങ്ങ​ളും കേ​ര​ള താ​ര​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.

ഇ​ത് കേ​ൾ​ക്കു​മ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നാ​റു​ണ്ടെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ്, ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്സ്, തൃ​ശൂ​ർ ടൈ​റ്റ​ൻ​സ്, കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സ്, ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ്, ആ​ല​പ്പു​ഴ റി​പ്പി​ൾ​സ് എ​ന്നീ ആ​റ് ടീ​മു​ക​ളു​ടെ​യും ക്യാ​പ്റ്റ​ൻ​മാ​ർ, പ​രി​ശീ​ല​ക​ർ, ടീം ​ഉ​ട​മ​ക​ൾ എ​ന്നി​വ​ർ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വ​ലി​യ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്. ഓ​രോ ജി​ല്ല​യു​ടെ​യും ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ടീ​മു​ക​ളു​ടെ വേ​ദി​യി​ലേ​ക്കു​ള്ള രാ​ജ​കീ​യ എ​ൻ​ട്രി.

ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ 75 വ​ർ​ഷ​ത്തെ ച​രി​ത്ര​വും താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ പ്ര​ത്യേ​ക വീ​ഡി​യോ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടൈ​റ്റി​ൽ പാ​ർ​ട്ണ​റാ​യ ഫെ​ഡ​റ​ൽ ബാ​ങ്ക് , ഹോ​സ്പി​റ്റാ​ലി​റ്റി പാ​ർ​ട്ണ​ർ ദി ​ലീ​ല റാ​വി​സ്, മെ​ഡി​ക്ക​ൽ പാ​ർ​ട്ണ​ർ അ​ന​ന്ത​പു​രി ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഇ​ന്നൊ​വേ​ഷ​ൻ പാ​ർ​ട്ണ​ർ സ​യോ​ൺ​ടെ​ക് , കൊ​ല്ലം റ​മീ​സ് റെ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റേ​ഴ്സ് എ​ന്നീ സ്പോ​ൺ​സ​ർ​മാ​രെ വേ​ദി​യി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി എ​ക്സ്പീ​രി​യ​ൻ​സ് സോ​ൺ ഒ​രു​ക്കി​യി​രു​ന്നു. പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് നി​പി​ൻ നി​രാ​വ​ത്ത് അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക മെ​ന്‍റ​ലി​സം ഷോ ​ച​ട​ങ്ങി​നെ കൂ​ടു​ത​ൽ വി​സ്മ​യ​ഭ​രി​ത​മാ​ക്കി. അ​തി​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ പ്ര​ത്യേ​ക ഫോ​ട്ടോ ബൂ​ത്ത്, ട്രോ​ഫി സോ​ൺ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി. 20 ന് ​കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കെ​സി​എ​ൽ മൂ​ന്നാം സീ​സ​ണി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. 17 ദി​വ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും.

Latest News

Corehub Up