Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KE Carmel CMI

Alappuzha

കെഇ കാ​ർ​മ​ൽ സിഎംഐ ​ സ്കൂ​ൾ ര​ജ​തജൂ​ബി​ലി​ ആഘോ​ഷം വ​ർ​ണാഭ​മാ​യി

മു​ഹ​മ്മ: ര​ജ​തജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല കെ.ഇ കാ​ർ​മ​ൽ സിഎംഐ ​സ്കൂ​ളി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​ഹ​മ്മ​യു​ടെ മ​നം ക​വ​ർ​ന്നു. ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ തോ​മ​സ് ത​റ​യി​ൽ, സിഎംഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ആ​ന്‍റണി ഇ​ള​ന്തോ​ട്ടം സിഎംഐ, ​ഫ്ല​വേ​ഴ്സ് ടോ​പ് സിം​ഗ​ർ ഫെ​യിം കൗ​ശി​ക് വി​നോ​ദ് എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ൽ മു​ഖ്യാതി​ഥി​ളാ​യി​എ​ത്തി​യ​ത്.

​ സ്കൂ​ൾ സ്ഥാ​പ​ക​നാ​യ ഫാ. ​മാ​ത്യു വി​ത്തുവെ​ട്ടി​ക്ക​ൽ സിഎം ഐയു​ടെ പേ​രി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ടം സി​ൽ​വ​ർ ജൂ​ബി​ലി ബ്ലോ​ക്കാ​യി നാ​മ​ക​ര​ണം ചെ​യ്തു. റ​വ. ഡോ. ​സാം​ജി വ​ട​ക്കേ​ടം സിഎംഐ ​ര​ചി​ച്ച ട്രാ​ൻ​സ്ഫോ​ർ​മിം​ഗ് സോ​ഷ്യ​ലി​സം ഇ​ൻ കേ​ര​ള എ​ന്ന പു​സ്ത​കം ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു,

കൊ​ച്ചി​ൻ ഷി​പ്യാർ​ഡ് ഓ​ൾ കേ​ര​ള ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റി​ൽ മൂ​ന്നാം ത​വ​ണ​യും സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി വേ​ദി​യി​ൽ സ്കൂ​ളി​ന് സ​മ​ർ​പ്പി​ച്ചു . 1500ൽ ​പ​രം കു​ട്ടി​ക​ളു​ടെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.​

സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ റ​വ. ഡോ. ​സാം​ജി വ​ട​ക്കേ​ടം സി ​എം ഐ, ​മാ​നേ​ജ​ർ റ​വ. ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ സി ​എം ഐ, ​വൈ​സ് പ്രി​ൻ​സി​പ്പൽ ഷൈ​നി ജോ​സ്, സ്കൂ​ൾ ബ​ർ​സാ​ർ ഫാ​. സ​നു വ​ലി​യവീ​ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.പി. അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി റോ​ക്കി തോ​ട്ടു​ങ്ക​ൽ, മീ​ഡി​യ കോ-ഓർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ, നീ​നാ​ ജി​ജോ, സം​ഗീ​ത ന​മ്പീ​ശ​ൻ, ടി. ബി​ന്ദു ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up