കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് നിയന്ത്രണംതെറ്റി ഇടിച്ചു കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
യാത്രക്കാർ ഇരുന്ന ഭാഗത്തേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. അതേസമയം ബസ് ബാരി കേഡിൽ ഇടിച്ചസമയം ഇവിടെയുണ്ടായിരുന്ന തൂണിലും മറ്റും ഘടിപ്പിച്ചിരുന്ന ബോർഡ് ഇളക്കി യാത്രക്കാരുടെ ശരീരത്തിൽ തട്ടുകയും പരിക്കേൽക്കുകയും ചെയ്തു. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.