Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaduvakkulam

Kottayam

ക​ടു​വാ​ക്കു​ളം ആ​ന്‍റ​ണി​യു​ടെ വീ​ട് ഇ​നി എം​സി​ബി​എ​സി​ന്‍റെ ചാ​രി​റ്റി സെ​ന്‍റ​ര്‍

ക​ടു​വാ​ക്കു​ളം: അ​ന്ത​രി​ച്ച ന​ട​ന്‍ ക​ടു​വാ​ക്കു​ളം ആ​ന്‍റ​ണി താ​മ​സി​ച്ചി​രു​ന്ന വീ​ടും സ്ഥ​ല​വും ഇ​നി എം​സി​ബി​എ​സ് എ​മ്മാ​വൂ​സ് പ്രോ​വി​ന്‍സി​ന്‍റെ ചാ​രി​റ്റി സെ​ന്‍റ​ര്‍. ക​ടു​വാ​ക്കു​ളം ആ​ന്‍റ​ണി​യു​ടെ നി​ര്യാ​ണ​ത്തി​നു​ശേ​ഷം ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു മു​മ്പു കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലെ വീ​ട്ടി​ല്‍നി​ന്നു താ​മ​സം മാ​റി​യി​രു​ന്നു.

തു​ട​ര്‍ന്ന് സ്ഥ​ല​വും വീ​ടും വി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ എം​സി​ബി​എ​സ് എ​മ്മാ​വൂ​സ് പ്രൊ​വി​ന്‍സ് ഇ​തു വാ​ങ്ങി എ​മ്മാ​വൂ​സ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സും സൗ​ജ​ന്യ പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ര്‍ യൂ​ണി​റ്റും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​സി​എ​സ് ഓ​ഫീ​സ് വെ​ഞ്ച​രി​പ്പും പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​വീ​ക​രി​ച്ച മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്നു.

എം​സി​ബി​എ​സ് എ​മ്മാ​വൂ​സ് പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പു​ര​യി​ല്‍ വെ​ഞ്ച​രി​പ്പ് നി​ര്‍വ​ഹി​ച്ചു. പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബെ​ഞ്ച​മി​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

എം​സി​ബി​എ​സ് അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ന്‍ഷ്യ​ലും ഇ​സി​എ​സ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ടി​ജോ മു​ണ്ടു​ന​ട​യ്ക്ക​ല്‍, പ​ന​ച്ചി​ക്കാ​ട് പി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സൗ​മ്യ ജോ​ര്‍ജ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ ആ​നി മാ​മ്മ​ന്‍, ഉ​ദ​യ​കു​മാ​ര്‍, കോ​ട്ട​യം പാ​ലി​യേ​റ്റീ​വ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​നു അ​ല​ക്‌​സ്, എം​സി​ബി​എ​സ് കൗ​ണ്‍സി​ല​ര്‍ ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന​ച്ചി​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സൗ​ജ​ന്യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ക. 1935ല്‍ ​ക​ടു​വാ​ക്കു​ള​ത്ത് എം​സി​ബി​എ​സ് സ​ഭ​യു​ടെ ആ​ദ്യ ഭ​വ​നം ആ​രം​ഭി​ച്ച​തി​ന്‍റെ തൊ​ണ്ണൂ​റാം വ​ര്‍ഷ​ത്തി​ലാ​ണ് സൗ​ജ​ന്യ പാ​ലി​യേ​റ്റീ​വ് സേ​വ​ന​ങ്ങ​ള്‍ക്കു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്

Latest News

Corehub Up