ഫുജൈറ: കേരളത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് സ്വാഗതാർഹമെന്ന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഭാരവാഹികൾ അറിയിച്ചു.
അവഗണനയ്ക്കും പ്രതിസന്ധികൾക്കും ഇടയിലും മെച്ചപ്പെട്ട സാമ്പത്തിക നിലയിലേക്ക് കേരളത്തെ നയിക്കുവാൻ സർക്കാരിനും ധനമന്ത്രിക്കും കഴിഞ്ഞത് ഏറെ അഭിമാനകരമാണ്.
പുനരധിവാസമടക്കമുള്ള പ്രവാസിക്ഷേമ പദ്ധതികൾക്കും ബജറ്റിൽ തുക കണ്ടെത്തി എന്നത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് കൈരളി ഭാരവാഹികളായ സന്തോഷ് ഓമല്ലൂർ, വി.പി. സുജിത്ത്, ലെനിൻ ജി. കുഴിവേലി, വിത്സൺ പട്ടാഴി, സുധീർ തെക്കേക്കര എന്നിവർ പറഞ്ഞു.