Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KalaKuwaitFitness2026

Middle East and Gulf

ക​ല കു​വൈ​റ്റ് ഫി​റ്റ്ന​സ് ച​ല​ഞ്ച് 2026: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​റ്റ്) സം​ഘ​ടി​പ്പി​ച്ച ഫി​റ്റ്ന​സ് ച​ല​ഞ്ച് 2026ന്‍റെ ​ഭാ​ഗ​മാ​യു​ള്ള വെ​യ്റ്റ് ലോ​സ് ച​ല​ഞ്ച്, വാ​ക്കിംഗ് ച​ല​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ല​ഞ്ചി​ൽ നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

വെ​യ്റ്റ് ലോ​സ് ച​ല​ഞ്ചി​ൽ വ​നി​ത​ക​ളു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഗാ​യ​ത്രി പു​ന്ന​ത്ത്, ഡാ​നി എം. ​ജോ​സ്, സ​റീ​ന, ജോ​സി​ലി ജോ​സ് എ​ന്നി​വ​രും പു​രു​ഷ​ന്മാ​രു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഷൈ​ൻ റോ​ബ​ർ​ട്ട്, കെ.എ. അ​ശ്വി​ൻ, ദേ​വ​ദാ​സ് സെ​ൽ​വ​രാ​ജ് എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.

വാ​ക്കി​ങ് ച​ല​ഞ്ച് വ​നി​താ വി​ഭാ​ഗ​ത്തി​ൽ 18,30,000 ചു​വ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ്വ​പ്ന ജെ​യിം​സ്, ശ്യാ​മ​ള ജോ​സ്, ജോ​സി​ലി ജോ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ശ​കു​ന്ത​ള ശി​വ​ദാ​സ​ൻ ര​ണ്ടാം സ്ഥാ​ന​വും ജോ​മി വി​നോ​യ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ന്ധ്യ വി​ദ്യാ​ധ​ര​ൻ, സു​ഷ്മ സു​ന്ദ​രേ​ശ്വ​ര​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 18,30,000 ചു​വ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ്റ്റി​ൽ​വി​ൻ ജോ​സ്, സ​ന്തോ​ഷ് ത​ക്ക​ന​പ്പി​ള്ളി​യി​ൽ ക​ന​ക​ൻ, അ​നീ​ഷ് പു​രു​ഷോ​ത്ത​മ​ൻ, ഷി​ജി​ത്, വി​നീ​ത് വി​ൻ​സ​ൺ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. നി​ഷാ​ന്ത് ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​വും മു​സാ​ഫ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

അ​ജി​ത് എ​സ്, ജ​യ​സിം​ഗ്, നി​ഷാ​ന്ത് എം, ​അ​ഖി​ൽ ടി. ​അ​നി​ൽ, സ​ജി​ൻ മു​ര​ളി, ശ​ര​ത് പി. ​വി. എ​ന്നി​വ​ർ യ​ഥാ​ക്ര​മം നാ​ലു മു​ത​ൽ ഒ​മ്പ​ത് വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വെള്ളിയാഴ്ച ​മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ക​ല കു​വൈ​റ്റ് ഫി​റ്റ്ന​സ് ച​ല​ഞ്ച് 2026-ന്‍റെ ​സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up