Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallappally

Kasaragod

ക​ല്ല​പ്പ​ള്ളി​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യ്ക്കു സ​മീ​പം ആ​ന​യി​റ​ങ്ങി

പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​രി​ൽ നി​ന്ന് സു​ള്ള്യ​യി​ലേ​ക്കു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യ്ക്കു സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ ക​ല്ല​പ്പ​ള്ളി​യി​ൽ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ഒ​റ്റ​യാ​നെ ക​ണ്ട​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ​യും മ​റ്റും വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം പോ​കു​ന്ന വ​ഴി​യാ​യ​തി​നാ​ൽ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​ശ​ങ്ക​യി​ലാ​യി.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​പി. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ന ക​ല്ല​പ്പ​ള്ളി ദൊ​ഡ്ഡ​മ​ന ഭാ​ഗ​ത്തെ റി​സ​ർ​വ് വ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​താ​യും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up