Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanthanpara

Wayanad

കാ​ന്ത​ന്‍​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വി​നോ​ദ സ​ഞ്ചാ​രി മു​ങ്ങി മ​രി​ച്ചു


മേ​പ്പാ​ടി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​ന്ത​ന്‍​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് അ​യ്യ​ന്‍​കൊ​ല്ലി സ്വ​ദേ​ശി അ​മ​ല്‍ വി​ഷ്ണു​വാ​ണ് (33) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ത്ത​ഗി​രി​യി​ലെ സ്വ​ര്‍​ണ​ക്ക​ട​യു​ടെ റീ​ജ​ണ​ല്‍ മാ​നേ​ജ​രാ​ണ്. ജ്വ​ല്ല​റി​യി​ല്‍ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കൂ​ടെ എ​ത്തി​യ​താ​യി​രു​ന്നു അ​മ​ല്‍. മേ​പ്പാ​ടി പോ​ലീ​സും ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും തു​ര്‍​ക്കി ജീ​വ​ര​ക്ഷാ സ​മി​തി​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ബ​ത്തേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ച്ഛ​ന്‍: ശ​ശി. അ​മ്മ: ഉ​ഷ. സ​ഹോ​ദ​രി: നീ​തു.

 

Latest News

Corehub Up