Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karimba Little Flower

Palakkad

ക​രി​മ്പ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​ത്തി​രു​നാ​ളി​നു തു​ട​ക്ക​ം

ക​ല്ല​ടി​ക്കോ​ട്‌: ക​രി​മ്പ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ​രാ​യ കൊ​ച്ചു​ത്രേ​സ്യ​യു​ടേ​യും ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സി​ന്‍റെ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും അ​ൽ​ഫോ​ൻസാ​മ്മ​യു​ടെ യും തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​റെ​നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കൊ​ടി​യേറ്റം നിർവഹിച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം നാലിന് ​ആ​രാ​ധ​ന, 4.30 ന് ​ഫാ. മൈ​ക്കി​ൾ ന​ട​ക്കി​ലാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്‌, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.

നാ​ളെ വൈ​കു​ന്നേ​രം നാലിന് ​ആ​രാ​ധ​ന, 4.45 ന് ​ഫാ. റി​ജോ കൊ​ക്കാ​ലി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്‌, നൊ​വേ​ന. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45 ന് ​സ​ന്ദേ​ശം, ഫാ. ​ജ​യ്സ​ൺ ചൊ​വ്വ​ല്ലൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും.

10 ന് ​രാ​വി​ലെ 6.30 ന് ഫാ. ജേ​ക്ക​ബ് ചു​ങ്ക​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള കു​ർ​ബാ​ന, 3.30 ന് ഇ​ട​ക്കു​ർ​ശി, പ​ന​യ​മ്പാ​ടം, കു​റ്റി​യോ​ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന് പ​ള്ളി​യി​ലേ​യ്ക്ക് അ​മ്പുപ്ര​ദ​ക്ഷി​ണം, 4.45 ന് ഫാ. ജി​ബി​ൻ ക​ണ്ട​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, ഫാ. ​റി​ജോ മേ​ട​ക്ക​ലി​ന്‍റെ സ​ന്ദേ​ശം, 7.30 ന് ​നാ​ട​കം എ​ന്നി​വ​യു​ണ്ടാ​കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏഴിന് ​കു​ർ​ബാ​ന, 3.30 ന് ​ഫാ. ലോ​യി​ഡ് മൊ​യ​ല​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള പാ​ട്ടു​കു​ർ​ബാ​ന, ഫാ. ​ഡാ​നി കോ​ക്കാ​ട​ന്‍റെ തി​രു​നാ​ൾസ​ന്ദേ​ശം എ​ന്നി​വ​യു​ണ്ടാ​കും.

Latest News

Corehub Up