ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ ട്രാക്ടർ ഇപ്പോൾ കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്തതരത്തിൽ കേടായി കിടക്കുകയാണെന്നും പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയെന്നും കോൺഗ്രസും ഐഎൻടിയുസിയും ആരോപിച്ചു.
അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
പഞ്ചായത്ത് രണ്ടുലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.
വർഷങ്ങളോളം ട്രാക്ടർ ഉപയോഗിച്ചതിന്റെ കണക്കില്ലാതെ പഞ്ചായത്ത് ഭരണസമിതിയും വർക്കിംഗ് ഗ്രൂപ്പും വൻ അഴിമതിയാണ് നടത്തിയതെന്നും നേതാക്കൾ ആരോപിച്ചു.
ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, ഗ്രാമപഞ്ചായത്ത് വാർഡ് മെംബർമാരായ ഗീത ടീച്ചർ, ലീല ശശി, വിനോദ് പെരുങ്കുളം, അരവി ചെറുതറ, രാജൻ പെരുംകുളം എന്നിവരാണ് വാർഡ് കമ്മിറ്റി യോഗത്തിൽ ആരോപണം ഉന്നയിച്ചത്.