Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kendra At Muttom Is Overgrown With Wild Veg

Idukki

കാ​ടും പ​ട​ലും ക​യ​റി മു​ട്ട​ത്തെ ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്രം

തൊ​ടു​പു​ഴ: മു​ട്ട​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം നാ​ശ​ത്തി​ലേ​ക്ക്. കാ​ടും പ​ട​ലും ക​യ​റി​യ കെ​ട്ടി​ട​ത്തോ​ടൊ​പ്പം ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​സ്തു​വ​ക​ക​ളു​മാ​ണ് ന​ശി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ സ്റ്റാ​റ്റി​യൂ​ട്ട​റി സ​മി​തി​യു​ടെ കീ​ഴി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജ​നി​യ​ര്‍​ക്കാ​ണ് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. കെ​ട്ടി​ടം ന​ശി​ച്ചു​തു​ട​ങ്ങി​യി​ട്ടും ഇ​തു വൃ​ത്തി​യാ​ക്കാ​ന്‍ പോ​ലും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

മു​ട്ടം ജി​ല്ലാ ജ​യി​ലി​നു സ​മീ​പ​ത്താ​ണ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന് ഓ​ഫീ​സ് സ​മു​ച്ച​യം നി​ര്‍​മി​ച്ച​ത്. കെ.​എം. മാ​ണി റ​വ​ന്യൂ ഭ​വ​ന​നി​ര്‍​മാ​ണ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ റീ​ജ​ണ​ല്‍ ഓ​ഫീ​സ് മു​ട്ട​ത്ത് വി​ഭാ​വ​നം ചെ​യ്ത​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് 1991 ഡി​സം​ബ​ര്‍ 17ന് ​ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. എ​ന്നാ​ല്‍, 14 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ആ​രും ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​തേ​ത്തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ലേ​ക്കും ഇ​തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കാ​ടും വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ളും വ​ലി​യ വൃ​ക്ഷ​ങ്ങ​ളും വ​ള​ര്‍​ന്ന് വ​ന​മാ​യ നി​ല​യി​ലാ​ണ്. ഇ​തി​നു സ​മീ​പ​ത്തു​ള്ള ജി​ല്ലാ ജ​യി​ലി​ന്‍റെ റോ​ഡി​ല്‍​നി​ന്ന് നോ​ക്കി​യാ​ല്‍ കെ​ട്ടി​ടം കാ​ണാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ കാ​ട് വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.
കേ​ന്ദ്ര -സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍, പൊ​തു മേ​ഖ​ല​സ്ഥാ​പ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ​മേ​ഖ​ല എ​ന്നി​വ​യ്ക്കു വേ​ണ്ടി ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ സാ​ങ്കേ​തി​ക രീ​തി​യി​ല്‍ പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ല്‍, നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്ക​ല്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന് ഓ​ഫീ​സ് സൗ​ക​ര്യം സ​ജ്ജ​മാ​ക്കി​യ​ത്.

ജി​ല്ല​യി​ലെ വി​വി​ധ റ​വ​ന്യു ട​വ​റു​ക​ള്‍, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ള്‍ പ്ര​കാ​ര​മു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ക​ള്‍, നി​ല​വി​ലു​ള്ള​വ​യു​ടെ ന​വീ​ക​ര​ണം, തൊ​ടു​പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് സ​മു​ച്ച​യം, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ വി​വി​ധ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ക​ള്‍ കൂ​ടാ​തെ ഏ​താ​നും ചി​ല സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്തി​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ഈ ​ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്ത് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ല്‍, സ്ഥാ​പ​ന​ത്തി​ല്‍ പ​ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ത്തു​ട​ര്‍​ന്ന് കാ​ല​ക്ര​മേ​ണ ഇ​വി​ടേ​ക്കു പു​തി​യ പ​ദ്ധ​തി​ക​ള്‍ എ​ത്താ​ത്ത അ​വ​സ്ഥ​യാ​യി.

പി​ന്നീ​ട് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൈ​നാ​വി​ലേ​ക്കു മാ​റ്റി. ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം ഇ​വി​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്ത​ണ​മെ​ന്നു​ള്ള തീ​രു​മാ​ന​വും അ​ട്ടി​മ​റി​ച്ചു. ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ കാ​ല​ക്ര​മേ​ണ ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ര്‍​മി​തി​യു​ടെ സ്റ്റേ​റ്റ് ലെ​വ​ല്‍ മോ​ഡ​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍, പൈ​നാ​വി​ലു​ള്ള ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ഉ​പ​കേ​ന്ദ്രം തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കു​മെ​ന്ന് മു​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​റി​യി​ച്ചെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ള്‍ പ​ല​തു ക​ഴി​ഞ്ഞി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

ഇ​ട​ക്കാ​ല​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ളം​കൂ​ടി​യാ​യി​രു​ന്നു ഇ​വി​ടം. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ജി​ല്ല​യി​ലെ ചി​ല സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഓ​രോ വ​ര്‍​ഷ​വും ല​ക്ഷ​ങ്ങ​ള്‍ വാ​ട​ക​ന​ല്‍​കി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ നാ​ശോ​ന്മു​ഖ​മാ​കു​ന്ന​ത്.

Latest News

Corehub Up