കൊട്ടാരക്കര: കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേഷനും സംഘടിപ്പിച്ചു.
സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ റബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉന്നതി ലക്ഷ്യമാക്കി കര്‍ഷകര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിലൂടെ കേര പദ്ധതി മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന് അധ്യക്ഷത വഹിച്ചു. കേര പദ്ധതി സംസ്ഥാന പ്രൊക്യൂര്‍മെന്റ് ഓഫിസര്‍ സുരേഷ് സി. തമ്പി പദ്ധതി വിശദീകരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു പ്രസാദ് പ്രസംഗിച്ചു. റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ എ. ഗോപകുമാര്‍ പുനര്‍ നടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ക്ലാസെടുത്തു. കേര പദ്ധതി സംസ്ഥാന പ്ലാന്റേഷന് സ്പെഷലിസ്റ്റ് ആര്.എസ്.അഞ്ജിത്ത് സ്വാഗതവും പ്രൊജക്റ്റ് മാനേ ജ്മെന്റ് കണ്‍സല്‍ട്ടന്റ് വി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.130 കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്തു.