Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Model

മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല: കേ​ര​ളം മാ​തൃ​കയെന്ന് ജോ​ര്‍​ജ് കു​ര്യ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന മേ​​​ഖ​​​ല​​​യി​​​ലെ പ​​​ദ്ധ​​​തി​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ കേ​​​ര​​​ളം മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍. കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ന്യൂ ​​​സെ​​​ന്‍​ട്ര​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ് ശി​​​ലാ​​​സ്ഥാ​​​പ​​​ന ച​​​ട​​​ങ്ങ് ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഫി​​​ഷ​​​റീ​​​സ് മേ​​​ഖ​​​ല​​​യ്ക്കാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്സ്യ സ​​​മ്പ​​​ദ് യോ​​​ജ​​​ന​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി 1347.5 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.​ കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ മാ​​​ര്‍​ക്ക​​​റ്റാ​​​ണി​​​തെ​​​ന്നും അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ല്‍ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടു കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.. ശി​​​ലാ​​​ഫ​​​ല​​​കം അ​​​നാ​​​ച്ഛാ​​​ദ​​​ന​​​വും മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി.​​​എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ര്‍​കോ​​​വി​​​ല്‍, തോ​​​ട്ട​​​ത്തി​​​ല്‍ ര​​​വീ​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​റു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത പ​​​ദ്ധ​​​തി​​​യാ​​​യ പി​​​എം​​​എ​​​സ്എ​​​സ് വൈ​​​യി​​​ല്‍ 55.17 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ടാ​​​ണ് ന്യൂ ​​​സെ​​​ന്‍​ട്ര​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ് നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.

 

Latest News

Corehub Up