Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Crime

ക​ഞ്ചാ​വി​നെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്ത വൈ​റ​ൽ താ​രം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

കോ​ട്ട​യം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ക​ഞ്ചാ​വി​ന്‍റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ യു​വാ​വ് വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് വെ​സ്റ്റ് കൊ​ടി​മ​റ്റ​ത്ത് കെ.​ഡി. ഷെ​ബി​നെ​യാ​ണ് (37) ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സം​ഘ​വും പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ പ​ള്ളി​ക്ക​ത്തോ​ട് സി​ഐ​യും നി​ല​വി​ൽ മ​ല​പ്പു​റം ജി​ല്ലാ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ ഡി​വൈ​എ​സ്പി​യു​മാ​യ കെ.​പി. ടോം​സ​ണാ​ണ് ഷെ​ബി​നെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. അ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ക​ഞ്ചാ​വി​ന്‍റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഷെ​ബി​ൻ വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ആ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഷെ​ബി​ൻ വീ​ണ്ടും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി യു. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 

വി​ൽ​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഷെ​ബി​നെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ല​ഭി​ച്ച ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up