Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khushbu

ന​ടി​മാ​രു​ടെ പേ​ര് നി​ങ്ങ​ൾ​ക്ക് ത​മാ​ശ പ​റ​യാ​നു​ള്ള​ത​ല്ല, ഇ​ത് ഇ​വി​ടെ​വെ​ച്ച് നി​ർ​ത്തി​ക്കോ; എം​പി​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് ഖു​ശ്ബു

ന​ടി ന​യ​ൻ​താ​ര​യ്ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ എ​ഐ​എ​ഡി​എം​കെ എം​പി സി.​വി. ഷ​ൺ​മു​ഖ​ത്തി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ​ഖു​ശ്ബു സു​ന്ദ​ർ. ഒ​രു ന​ടി​യു​ടെ പേ​ര് വി​ല​കു​റ​ഞ്ഞ ത​മാ​ശ​ക​ൾ പ​റ​യു​ന്ന​തി​നാ​യു​ള്ള ഉ​പാ​ധി​യ​ല്ലെ​ന്ന് ഖു​ശ്ബു പ​റ​ഞ്ഞു.

ഈ ​ലോ​ക​ത്തി​ലെ ഓ​രോ പു​രു​ഷ​നും ഒ​രു സ്ത്രീ​യി​ൽ​നി​ന്നാ​ണ് ജ​നി​ച്ച​ത്. എം​പി​യു​ടെ പ​രാ​മ​ർ​ശം അ​നാ​ദ​ര​വ് മാ​ത്ര​മ​ല്ല മ​നു​ഷ്യ​രാ​ശി​ക്കു​ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും ബ​ഹു​മാ​നം എ​ന്ന​ത് പ​ര​സ്പ​രം ഉ​ണ്ടാ​കേ​ണ്ട​താ​ണെ​ന്നും ഖു​ശ്ബു പ​റ​ഞ്ഞു.

'സ്ത്രീ​ക​ൾ - പ്ര​ത്യേ​കി​ച്ച് സ്ത്രീ ​അ​ഭി​നേ​താ​ക്ക​ൾ - നി​ങ്ങ​ളു​ടെ സ്വ​ത്ത​ല്ല, നി​ങ്ങ​ളു​ടെ സം​സാ​ര വി​ഷ​യ​ങ്ങ​ളു​മ​ല്ല, അ​ല്ലെ​ങ്കി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കു​മ്പോ​ഴെ​ല്ലാം എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ഉ​പ​ഭോ​ഗ​വ​സ്തു​വ​ല്ല.

ഒ​രു വ​നി​താ അ​ഭി​നേ​താ​വി​ന്‍റെ പേ​ര് വി​ല​കു​റ​ഞ്ഞ ത​മാ​ശ​ക​ൾ​ക്കോ, നി​സ്സാ​ര​മാ​യ അ​പ​മാ​ന​ങ്ങ​ൾ​ക്കോ, സ്വ​ന്തം വാ​ദ​ത്തെ ന്യാ​യീ​ക​രി​ക്കാ​നോ ഉ​ള്ള ഒ​രു ഉ​പ​ക​ര​ണ​മ​ല്ല. മ​റ്റു​ള്ള​വ​രെ പ​രി​ഹ​സി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ഒ​രു കാ​ര്യം തെ​ളി​യി​ക്കാ​നോ ഒ​രു സ്ത്രീ​യു​ടെ ഐ​ഡ​ന്‍റി​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ ​പ്ര​ഭാ​ഷ​ക​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ​യും വ​ള​ർ​ന്നു​വ​ന്ന രീ​തി​യെ​യും തു​റ​ന്നു​കാ​ട്ടു​ക​യേ ഉ​ള്ളൂ.

മ​തി, ഇ​വി​ടെ നി​ർ​ത്താം. ഈ ​ലോ​ക​ത്തി​ലെ ഓ​രോ പു​രു​ഷ​നും ഒ​രു സ്ത്രീ​യി​ൽ​നി​ന്നാ​ണ് ജ​നി​ച്ച​ത്. ഒ​രു ന​ടി​യെ​ക്കു​റി​ച്ച് വെ​റു​തേ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​നു​മു​മ്പ് സ്വ​യം ഒ​ന്നു​ചോ​ദി​ക്കു​ക - ആ ​ഉ​ദാ​ഹ​ര​ണം നി​ങ്ങ​ളു​ടെ അ​മ്മ​യെ​ക്കു​റി​ച്ചോ, സ​ഹോ​ദ​രി​യെ​ക്കു​റി​ച്ചോ, ഭാ​ര്യ​യേ​യോ, മ​ക​ളേ​യോ, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഒ​രാ​ളേ​ക്കു​റി​ച്ചോ ആ​ണെ​ങ്കി​ൽ, നി​ങ്ങ​ളും ഇ​തേ​രീ​തി​യി​ൽ സം​സാ​രി​ക്കു​മോ?

ആ​ളു​ക​ൾ ഇ​ത്ത​രം അ​പ​മാ​ന​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​മ്പോ​ൾ, അ​വ​ർ പ​രാ​മ​ർ​ശി​ക്കു​ന്ന സ്ത്രീ​യെ അ​പ​മാ​നി​ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. മ​റി​ച്ച്, അ​വ​ർ അ​വ​രു​ടെ സ്വ​ന്തം മാ​ന​സി​കാ​വ​സ്ഥ, മോ​ശം വ​ള​ർ​ത്ത​ൽ, മാ​നു​ഷി​ക മ​ര്യാ​ദ​യു​ടെ അ​ടി​സ്ഥാ​ന അ​ഭാ​വം എ​ന്നി​വ തു​റ​ന്നു​കാ​ട്ടു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത് അ​നാ​ദ​ര​വ് മാ​ത്ര​മ​ല്ല. ഇ​ത് മ​നു​ഷ്യ​രാ​ശി​ക്ക് അ​പ​മാ​ന​മാ​ണ്. ഒ​പ്പം ഓ​ർ​ക്കു​ക, ബ​ഹു​മാ​നം ഒ​രി​ക്ക​ലും ഒ​രു വ​ൺ-​വേ സ്ട്രീ​റ്റ് അ​ല്ല'. ഖു​ശ്ബു​വി​ന്‍റെ വാ​ക്കു​ക​ൾ.

സ്വ​പ്ന​ങ്ങ​ൾ നി​റ​വേ​റ്റു​മെ​ന്നു പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ത​നി​ക്ക് ന​യ​ൻ​താ​ര​യെ ത​രു​മോ എ​ന്നാ​യി​രു​ന്നു ഷ​ൺ​മു​ഖ​ത്തി​ന്‍റെ ചോ​ദ്യം.

''സ്വ​പ്‌​ന​മെ​ന്താ​ണെ​ന്ന് പ​റ​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ന​യ​ൻ​താ​ര​യെ വേ​ണ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം എ​ന്‍റെ സ്വ​പ്നം സ​ഫ​ല​മാ​ക്കു​മോ? ന​യ​ൻ​താ​ര​യെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ആ ​സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മോ?''​എ​ന്നാ​യി​രു​ന്നു വി​വാ​ദ​പ​രാ​മ​ർ​ശം.

Latest News

Corehub Up