Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodungallur Marthoma

Thrissur

കൊ​ടു​ങ്ങ​ല്ലൂ​ർ മാ​ർ​ത്തോ​മ തീ​ർ​ഥാ​ട​നം ഇ​ന്ന്

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രി​സ്തു​ശി​ഷ്യ​നും ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ അ​പ്പ​സ്തോ​ല​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മാ​ർ​ത്തോ​മാ തീ​ർ​ഥാ​ട​നം ഇ​ന്നു ന​ട​ക്കും. ക്രി​സ്തു​ജ​യ​ന്തി 2025-ാം ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​ത്തി​ന്‍റ​യും സീ​റോ മ​ല​ബാ​ർ​ സ​ഭ​യു​ടെ സാ​മു​ദാ​യി​ക ശക്തീ​ക​ര​ണ​വ​ർ​ഷ​ത്തി​ന്‍റെ​യും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ കു​ടും​ബ​വ​ർ​ഷ ആ​ച​ര​ണ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വ​ർ​ഷം രൂ​പ​താ​തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​ത്. രൂ​പ​ത​യി​ലെ 141 ഇ​ട​വ​ക​ക​ളി​ൽ​നി​ന്ന് അ​യ്യാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രും.

ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ​നി​ന്നു രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥ​യാ​ത്ര വി​കാ​രി റ​വ.ഡോ. ​ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. പു​ത്ത​ൻ​ചി​റ, മാ​ള ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള മേ​ഖ​ലാ പ​ദ​യാ​ത്ര​ക​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് രാ​വി​ലെ 6.30ന് ​രൂ​പ​താ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലും മാ​ള ഫൊ​റോ​ന ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ​നി​ന്ന് രാ​വി​ലെ ഏ​ഴി​നു വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പു​ത്ത​ൻ​ചി​റ ഫൊ​റോ​ന ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ​നി​ന്ന് രാ​വി​ലെ ഏ​ഴി​ന് മോ​ണ്‍. വി​ൽ​സ​ൻ ഈ​ര​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​നം കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലെ സാ​ന്തോം​ന​ഗ​റി​ൽ രാ​വി​ലെ 10.45ന് ​എ​ത്തി​ച്ചേ​രും.

വി​വി​ധ മ​ത​നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ​രം​ഗ​ത്തെ പ്ര​മു​ഖ​രും ചേ​ർ​ന്ന് ക​ൽ​വി​ള​ക്കി​ൽ തി​രി​തെ​ളി​ക്കും. 11നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ത്മീ​യക​ലാ​വി​രു​ന്ന്, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് അ​ഴീ​ക്കോ​ട് മാ​ർ​ത്തോ​മ പൊ​ന്തി​ഫി​ക്ക​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം.

വി​കാ​രി ജ​ന​റാ​ളും ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ മോ​ണ്‍. ജോ​ളി വ​ട​ക്ക​ൻ, മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ഫ്രീ​ജോ പാ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​യ് പെ​രേ​പ്പാ​ട​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജി​ക്സ​ൻ ന​ട്ടേ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ഫാ. ​റി​ജോ ആ​ല​പ്പാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up