Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Konni Taluk Hospital

Pathanamthitta

പ്ര​തി​സ​ന്ധി​യി​ല​മ​ർ​ന്ന് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​ടി​ക​ൾ മു​ട​ക്കി​യ പു​തി​യ കെ​ട്ടി​ടം ഇ​നി​യും തു​റ​ന്നി​ല്ല

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​മൂ​ലം ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ൽ. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ധാ​ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് 24 മ​ണി​ക്കൂ​റും നി​ര​വ​ധി രോ​ഗി​ക​ളാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​തെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും​അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

കാ​ഷ്വാ​ലി​റ്റി താ​ത്കാ​ലി​ക മു​റി​യി​ൽ

ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ആ​റു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ 80 ശ​ത​മാ​ന​ത്തോ​ളം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യ​താ​ണ്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ത് തു​റ​ന്നു​കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ, ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നാ​യി പു​തു​ക്കി നി​ർ​മ​ിച്ച ചെ​റി​യ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ കാ​ഷ്വാ​ലി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ന്നു.

അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം

ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം പോ​ലും ല​ഭ്യ​മ​ല്ല.​ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​റാ​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് 50-ല​ധി​കം രോ​ഗി​ക​ൾ കി​ട​ത്തി​ച്ചി​കി​ത്സ​യി​ലു​ള്ള​ത്.​ഒ​രു ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ​പോ​ലും ഇ​വി​ടെ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​രെ മ​റ്റു​ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലേ​ക്കോ റ​ഫ​ർ ചെ​യ്യു​ക​യാ​ണ്.​ന്യൂ​റോ വി​ഭാ​ഗ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം നി​ല​വി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് (ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ) ന​ൽ​കു​ന്ന കേ​ന്ദ്ര​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കേ​ണ്ട പ്ര​വ​ർ​ത്ത​നം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തു​ന്ന​ത് വ​ഴി ല​ക്ഷ്യം തെ​റ്റു​ക​യാ​ണ്.​റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും ഉ​ട​ന​ടി ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട ഒ​രു സ്ഥാ​പ​ന​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ന​ശി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​നും ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രെ​യും സൗ​ക​ര്യ​ങ്ങ​ളെ​യും ല​ഭ്യ​മാ​ക്കാ​നും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു സം​ഭ​വി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​വും വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെന്‍റും

ആ​ശു​പ​ത്രി​യി​ൽ ആ​കെ 14 ഡോ​ക്‌ടർ​മാ​രു​ടെ ത​സ്തി​ക മാ​ത്ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ഉ​ള്ള ഡോ​ക്‌ടർ​മാ​രി​ൽ പ​ല​രെ​യും 'വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ' വ്യ​വ​സ്ഥ​യി​ൽ ജി​ല്ല​യി​ലെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌ടർ​മാ​രി​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ.

Latest News

Corehub Up