Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksrtc Bus Shortage

കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്ല; തീ​ർ​ഥാ​ട​ക​ർ​ക്ക് തു​ണ​യാ​യി പൊ​ലി​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടി​ലാ​യ തീ​ർ​ഥാ​ട​ക​ർ​ക്ക് തു​ണ​യാ​യി പ​ത്ത​നം​തി​ട്ട  എ​സ്പി ആ​ർ. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം. ബ​സ് കു​റ​വാ​യ​തി​നാ​ൽ യാ​ത്ര ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പൊ​ലി​സി​ന്‍റെ ബ​സ് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു.പ​മ്പ-​ചാ​ല​ക്ക​യം റോ​ഡി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളാ​ണ് നി​ല​യ്ക്ക​ൽ-​പ​മ്പ റൂ​ട്ടി​ലെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച​ത്. 

റോ​ഡ് പ​ണി കാ​ര​ണം ഈ ​റൂ​ട്ടി​ൽ ‌‌ഞാ​യ​റാ​ഴ്ച ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. യാ​ത്രാ​പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ എ​സ്പി ആ​ർ. ആ​ന​ന്ദ് ഇ​ട​പെ​ട്ട് പൊ​ലി​സ് ബ​സി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. റൂ​ട്ടി​ൽ ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് കെ​എ​സ്ആ​ർ​ടി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ബ​സു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​മ്പ-​ചാ​ല​ക്ക​യം റോ​ഡി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. മാ​സ​പൂ​ജ​യ്ക്കാ​യി തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ഗ​താ​ഗ​തം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് റോ​ഡ് പ​ണി നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Latest News

Corehub Up