Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuzhitholu

Idukki

കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ളി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണം

നെ​ടു​ങ്ക​ണ്ടം: സാ​മൂ​ഹി​ക സ​ന്ന​ദ്ധസേ​വ​ന സം​ഘ​ട​ന​യാ​യ വൊ​സാ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​ത്തൊ​ളു ദീ​പ ഹൈ​സ്കൂ​ളി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വൊ​സാ​ർ​ഡ്, ക​രു​ണാ​പു​രം സൗ​ഹൃ​ദ വ​യോ​ജ​ന ഫെ​ഡ​റേ​ഷ​ൻ, ത​ണ്ടാ​ശേ​രി​ൽ വി​ദ്യാ​ധ​ര​ൻ സ്മാ​ര​ക ലൈ​ബ്ര​റി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വ​യോ​ജ​ന ദി​നാ​ച​ര​ണം സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. കൊ​ച്ച​റ​യു​ടെ പ​തി​ന​ഞ്ചാ​മ​ത്തെ നോ​വ​ലാ​യ "ഞാ​ൻ മ​ട​ങ്ങി​വ​രും' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ ദീ​ർ​ഘാ​യു​സ് വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​ക്കാ​നു​മു​ള്ള ചി​ന്ത​ക​ൾ​ക്കാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​വ​ർ​ഷം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ വൊ​സാ​ർ​ഡ് ഡ​യ​റ​ക്‌ടർ ഫാ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ പ​റ​ഞ്ഞു.

22 വ​യോ​ജ​ന സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ​നി​ന്ന് 300 പേ​ർ പ​ങ്കെ​ടു​ത്തു. സൗ​ഹൃ​ദ വ​യോ​ജ​ന ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ പൂ​ത​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. വി​നു മു​തി​ർ​ന്ന വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു.

ഫാ. ​നി​ക്സ​ൺ ഏ​നാ​മ​റ്റ​ത്ത് സി​എം​ഐ, രാ​ജേ​ന്ദ്ര​ൻ, ഫാ. ​തോ​മ​സ് ക​പ്യാ​ങ്ക​ൽ, ഷി​ന അ​നി​ൽ, മെംബ​ർ​മാ​രാ​യ പു​ഷ്പ​വ​ല്ലി, ല​താ​കു​മാ​രി, മ​ഞ്ജു റെ​ജി, മെ​ർ​ലി​ൻ ടോ​മി, അ​ഗ​സ്റ്റി​ൻ കൂ​റു​മ​ണ്ണ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Latest News

Corehub Up