Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LLNL

ഭൂമിയെ തകർക്കാനെത്തുന്ന ഛിന്നഗ്രഹങ്ങളെ നേരിടാൻ ആണവായുധം? പരീക്ഷണങ്ങൾ തുടരും...

ഭൂ​മി​യെ ല​ക്ഷ്യ​മി​ട്ടു​വ​രു​ന്ന ഛിന്ന​ഗ്ര​ഹ​ങ്ങ​ൾ ചി​ല​പ്പോ​ഴൊ​ക്കെ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​വ​യാ​ണ്. ന​മ്മു​ടെ ഗ്ര​ഹ​ത്തി​നു സ​മീ​പ​ത്തു​കൂ​ടി നി​ര​വ​ധി ധൂ​മ​കേ​തു​ക്ക​ൾ ക​ട​ന്നു​പോ​കാ​റു​ണ്ട്. അവ​യെ​ല്ലാം ബ​ഹി​രാ​കാ​ശ​ഗ​വേ​ഷ​ക​ർ നിരീക്ഷിക്കാറുണ്ട്. ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന ഛിന്ന​ഗ്ര​ഹ​ങ്ങ​ളും അക്കൂട്ടത്തിൽപ്പെടുന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണു സ​ഞ്ചാ​ര​പ​ഥ​മെ​ങ്കി​ലും ഗൗ​ര​വ​മാ​യി​ത്ത​ന്നെ​യാ​ണ് ശാ​സ്ത്ര​ലോ​കം ഇ​തി​നെ​യെ​ല്ലാം നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഒ​രു ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​ന്‍റെ വ​ലി​പ്പം​ മാ​ത്ര​മു​ള്ള ഛിന്ന​ഗ്ര​ഹ​ത്തി​നു വ​ൻ ന​ഗ​ര​ങ്ങ​ളെ​പ്പോ​ലും നാ​മാ​വ​ശേ​ഷ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​ണ്. ഇ​രു​ണ്ട​തും ക​റ​ഞ്ഞ അ​ള​വി​ൽ പ്ര​കാ​ശം പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​വ​യെ തി​രി​ച്ച​റി​യു​ക ശ്ര​മ​ക​ര​മാ​ണ്.

എ​ന്നാ​ൽ ഭൂ​മി​ക്കു​നേ​രേ വ​രു​ന്ന, അ​പ​ക​ടം വി​ത​യ്ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു. വ​ൻ പ്ര​ഹ​ര​ശേ​ഷി​യോ​ടെ എ​ത്തു​ന്ന ഇ​വ​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗ​വേ​ഷ​കർ. പ്ര​തി​രോ​ധ​ത്തി​ന്‍റെ അ​വ​സാ​ന​നി​ര​യാ​യാ​ണ് ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കു​ക എ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലെ ലോ​റ​ൻ​സ് ലി​വ​ർ​മോ​ർ നാ​ഷ​ണ​ൽ ലാ​ബോ​റ​ട്ട​റി​യി​ലെ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ ഇ​സ​യ്യ സാ​ന്‍റി​സ്‌​റ്റീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. 160 മീ​റ്റ​ർ വീ​തി​യു​ള്ള ഛിന്ന​ഗ്ര​ഹ​ത്തി​നെ​തി​രേ ഒ​രു മെ​ഗാ​ട​ൺ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് പ​ഠി​ക്കാ​ൻ കം​പ്യൂ​ട്ട​ർ സി​മു​ലേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വേ​ഷ​ക​ർ.

ആ​ണ​വാ​യു​ധം ഛിന്ന​ഗ്ര​ഹ​ത്തി​ൽ ഇ​ടി​ക്ക​ണ​മെ​ന്നി​ല്ല. മീ​റ്റ​റു​ക​ൾ​ക്ക​ക​ലെ വ​ച്ചു പൊ​ട്ടി​ത്തെ​റി​ച്ചാ​ൽ മ​തി. സ്ഫോ​ട​നശേ​ഷം ഉ​ണ്ടാ​കു​ന്ന എ​ക്സ് റേ ​എ​ന​ർ​ജി ചി​ന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ താ​പ​നി​ല ഉ​യ​ർ​ത്തു​ക​യും തു​ട​ർ​ന്നു ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്നു.

ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി മൂ​ന്ന് ത്രീ​ഡി സി​മു​ലേ​ഷ​നു​ക​ൾ ഗ​വേ​ഷ​ക​ർ സൃ​ഷ്ടി​ച്ചു. നാ​സ​യു​ടെ OSIRIS-REx ദൗ​ത്യ​ത്തി​ൽ വി​ശ​ദ​മാ​യി പ​ഠി​ച്ച ബെ​ന്നു എ​ന്ന ഛിന്ന​ഗ്ര​ഹ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വ​ർ സി​മു​ലേ​റ്റ​ഡ് ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ രൂ​പ​വും മ​റ്റും സൃ​ഷ്ടി​ച്ച​ത്. 2013ൽ ​റ​ഷ്യ​യി​ൽ പ​തി​ച്ച ചെ​ല്യ​ബി​ൻ​സ്ക്, 2018ൽ ​നൈ​ജീ​രി​യ​യി​ൽ പ​തി​ച്ച അ​ബ പാ​നു ഉ​ൽ​ക്കാ​ശി​ല എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും ഗ​വേ​ഷ​ക​ർ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു.

ആണവായുധങ്ങൾ പൂർണമായും ഫലപ്രദമോ
ഒ​രു സി​മു​ലേ​ഷ​നി​ൽ, 10 മീ​റ്റ​ർ അ​ക​ലെ വ​ച്ചാ​ണ് ആ​ണ​വ​സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ 98.2 ശ​ത​മാ​നം ഭാ​ഗ​വും നി​ശേ​ഷം ത​ക​ർ​ന്നു. 97 ശ​ത​മാ​നം അ​വ​ശി​ഷ്ട​ങ്ങ​ൾ ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തി​ൽ​നി​ന്നു വി​ട്ടു​പോ​കാ​നു​ള്ള വേ​ഗ​ത​യേ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ഗം കൈവരിച്ചെന്നും ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം 25 മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണു ന​ട​ത്തി​യ​ത്. ഇ​തി​ൽ വ്യാ​പ​ക​നാ​ശ​മു​ണ്ടാ​യി. കു​റ​ഞ്ഞ ഊ​ർ​ജം മാ​ത്ര​മേ, എ​ത്തി​യു​ള്ളു​വെ​ങ്കി​ലും ഉ​പ​രി​ത​ല​ത്തി​ൽ വ്യാ​പ​ക​മാ​യി എ​ക്സ് റേ ​പ​തി​ച്ചു. എ​ന്നി​രു​ന്നാ​ലും, പരീക്ഷണങ്ങളിൽ പരിമിതിയുണ്ട്. ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സി​മു​ലേ​ഷ​ൻ 145 മി​ല്ലി​സെ​ക്ക​ൻ​ഡ് മാത്രമായിരുന്നു. 1,680 കംപ്യൂട്ടർ പ്രോ​സസ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പരീക്ഷണം പൂ​ർ​ത്തി​യാ​ക്കാ​ൻ 59 ദി​വ​സ​മെ​ടു​ത്തു. അതുകൊണ്ട്, കൂ​ടു​ത​ൽ കാ​ലം ഛിന്ന​ഗ്ര​ഹ​ത്തി​ന് എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞില്ല.

വിനാശകരമായ ക്ഷുദ്രഗ്രഹങ്ങളെ നേരിടാൻ ആ​ണ​വാ​യു​ധ​ങ്ങ​ൾ പൂർണമായും ഫലപ്രദമെന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന ഛിന്നഗ്രഹങ്ങളുടെ പ്രതിരോധത്തിൽ അ​വ​സാ​ന ആ​ശ്ര​യ​മാ​യി ആണവായുധങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ പരീക്ഷണങ്ങൾ നിർണായക വിവരങ്ങൾ നൽകുന്നുവെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

Latest News

Corehub Up