ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ എംസി റോഡില്‍ ളായിക്കാട് മുതല്‍ പാലാത്രച്ചിറ വരെ വീതികൂട്ടി നാലുവരി പാതയാക്കണമെന്നും സെന്‍ട്രല്‍ ജംഗ്ഷനില്‍ വികസനം നടത്തി റൗണ്ടാന പണിയണമെന്നും സീനിയര്‍ സിറ്റിസണ്‍ കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജു ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മുന്‍ മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു.
സലീം മധുര, എം.എച്ച്. ഹനീഫ, കെ.ജെ. ജെയിംസ്, സാലി അനൂബ് താഴത്തേതില്‍, ബിജു തോമസ്, സിബി കൈതാരം, ജി. ലക്ഷ്മണൻ എന്നിവര്‍ പ്രസംഗിച്ചു.
മധുര സലിം കണ്‍വീനറായും സാലി അനൂബ്, ബാലസുന്ദരം, സിബിച്ചന് മുട്ടത്തേട്ട്, അനിത സുകുമാരന്‍, തങ്കമണി, മണി വാസന്, എ.ഡി. ജോയി, സാബു ചാക്കോ, ജോണ്‍ പുന്നയ്ക്കല്‍, ഇബ്രാഹിംകുട്ടി എന്നിവരുൾ പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.