കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.
റിട്ടയേർഡ് സൂപ്രണ്ടിംഗ് എൻജിനീയറായിരുന്ന പി.എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവരാണ് മക്കൾ. പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീടിന്റെ പേര് മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.