തിരുവനന്തപുരം: രണ്ടാം ഭൂപരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ടു സർക്കാർ നിയോഗിച്ച സമിതി പരിഗണിക്കേണ്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച നടത്തി. മലയോര മേഖലയിലെ കർഷകർക്ക് അനുയോജ്യമായ വിധത്തിൽ ഇവിടങ്ങളിലെ ഭൂപരിഷ്കരണത്തിന് എന്തൊക്കെ കൊണ്ടു വരാം എന്ന കാര്യത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിൽ ചർച്ച നടത്തി
ഇതോടൊപ്പം വയൽ നികത്തലുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട പുതിയ ക്രമീകരണങ്ങളും ചർച്ചയായി. മുൻ ലാൻഡ് റവന്യു കമ്മിഷണർ എ.ടി. ജയിംസ് അധ്യക്ഷനായ സമിതിയെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. സമിതി പരിഗണിക്കേണ്ട ടേംസ് ഓഫ് റഫറൻസിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിലും ഉന്നതല യോഗത്തിൽ ചർച്ച നടന്നു. പിന്നീട് സമിതിയുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ വിശദ ചർച്ച നടത്തും.