Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Launch Of

Kozhikode

നാ​ളി​കേ​ര കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

മു​ക്കം: കേ​ര​ക​ർ​ഷ​ക​ർ​ക്കാ​ശ്വാ​സ​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നാ​ളി​കേ​ര കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

2026-2027 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ങ്ങി​ന് ജൈ​വ​വ​ളം, ര​സ​വ​ളം, കു​മ്മാ​യം എ​ന്നി​വ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണ​മാ​രം​ഭി​ച്ചു. ജൈ​വ​വ​ള​വും കു​മ്മാ​യ​വും 75 ശ​ത​മാ​ന​വും രാ​സ​വ​ളം 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​രു തെ​ങ്ങി​ന് ഒ​രു കി​ലോ വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ഒ​രു കി​ലോ കു​മ്മ​യം, ഒ​രു കി​ലോ പൊ​ട്ടാ​ഷ് എ​ന്നി​വ​യാ​ണ് ന​ൽ​കു​ന്ന​ത്. കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സ്ലി​പ് പ്ര​കാ​രം അം​ഗീ​കൃ​ത വ​ള​ക്ക​ട​ക​ളി​ൽ നി​ന്നും വ​ളം വാ​ങ്ങി ക​ർ​ഷ​ക​ർ ബി​ൽ കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​ക്ക​ണം. സ​ബ്‌​സി​ഡി തു​ക അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കും.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം ​അ​ധ്യ​ക്ഷ​യാ​യി. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ക​സ്ന ഹ​മീ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​ഹ​രീ​ഷ്, കെ.​വി. നി​യാ​സ്, ടി.​പി. ഷ​റ​ഫു​ദ്ധീ​ൻ, മു​ഹ​മ്മ​ദ് യൂ​സ​ഫ്, കു​ട്ടി​ഹ​സ​ൻ പ​ര​വ​രി​യി​ൽ, കൃ​ഷി ഓ​ഫീ​സ​ർ പി. ​രാ​ജ​ശ്രീ, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മു​ഹ്‌​മി​ൻ അ​ലി, ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up