Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaders Together

Thrissur

കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കൗ​ണ്‍​ഡൗ​ണ്‍ തു​ട​ങ്ങി, ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ലെ ക​ണ​ക്കു​ക​ള്‍ കൂ​ട്ടി​യും കു​റ​ച്ചും മു​ന്ന​ണി​ക​ളി​ലെ അ​ണി​യ​റ​ക​ളും സ​ജീ​വ​മാ​ണ്. ക​ണ​ക്കു​ക​ള്‍ ചി​ല​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​വും ചി​ല​ര്‍​ക്ക് ച​ങ്കി​ടി​പ്പു​മാ​ണ്. വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണു സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ക​ണ​ക്കു​ക​ള്‍ കൂ​ട്ടി​യും കി​ഴി​ച്ചു​മാ​ണു വി​ജ​യം ത​ങ്ങ​ള്‍​ക്കാ​ണെ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും ഉ​റ​പ്പി​ക്കു​ന്ന​ത്. മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും വി​ജ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ കൈ​വി​ട്ടു​പോ​യ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​നു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വി​ജ​യം ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി പ്ര​ഫ. ആ​ര്‍. ബി​ന്ദു​വി​നു​ള്ള​ത്. ത​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ല്‍ വി​ജ​യം ഉ​റ​പ്പി​ക്കാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സ​ന്തോ​ഷ് ചെ​റാ​ക്കു​ളം.

2021 ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 2,01,886 വോ​ട്ട​ര്‍​മാ​രാ​യി​രു​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ല്‍ 1,48,654 പേ​ര്‍ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. അ​ന്ന് വി​ജ​യി​ച്ച ഡോ. ​ആ​ര്‍. ബി​ന്ദു​വി​ന് ല​ഭി​ച്ച​ത് 62,493 വോ​ട്ടു​ക​ളാ​ണ്. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​നു ല​ഭി​ച്ച​ത് 56, 544 വോ​ട്ടു​ക​ളാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജേ​ക്ക​ബ് തോ​മ​സി​നു ല​ഭി​ച്ച​ത് 34, 329 വോ​ട്ടു​ക​ളും. ബി​ന്ദു​വി​ന്‍റെ ഭൂ​രി​പ​ക്ഷം 5949.

എ​ന്നാ​ല്‍ 2024 ല്‍ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​സ്ഥി​തി മൊ​ത്തം മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന് 46, 499 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​എ​സ്. സു​നി​ല്‍​കു​മാ​റി​ന് നേ​ടാ​നാ​യ​ത് 45, 022 വോ​ട്ടു​ക​ളാ​ണ്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി 59, 515 വോ​ട്ടു​ക​ള്‍ നേ​ടി ഒ​ന്നാ​മ​തെ​ത്തി. 13016 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ബി​ജെ​പി​ക്കു ല​ഭി​ച്ച​ത്.

2025 ഡി​സം​ബ​റി​ല്‍​ന​ട​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും ക​ണ​ക്കു​ക​ള്‍ മാ​റി​മ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​പ​രി​ധി​യി​ല്‍ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലും​കൂ​ടി ഇ​ട​തു​പ​ക്ഷ മു​ന്ന​ണി 6,300 വോ​ട്ടു​ക​ളു​ടെ മേ​ല്‍​ക്കോ​യ്മ നേ​ടി.

ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ക​ണ​ക്കു​ക​ള്‍ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഇ​രി​ങ്ങാല​ക്കു​ട​യി​ല്‍ ആ​ര്‍​ക്കാ​യി​രി​ക്കും വി​ജ​യം എ​ന്നു പ്ര​വ​ചി​ക്കാ​ന്‍ എ​ളു​പ്പ​മ​ല്ല.
മൂ​ന്നു മു​ന്ന​ണി​ക​ളും 50,000 നു ​മേ​ല്‍ വോ​ട്ടു​ക​ള്‍ പി​ടി​ക്കു​മെ​ന്നു അ​വ​കാ​ശ​വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. 4000 ത്തി​നും 6000 ത്തി​നു​മി​ട​യി ലു​ള്ള വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രി​ക്കും വി​ജ​യി​ക്കു​ന്ന ആ​ര്‍​ക്കാ യാ​ലും ഉ​ണ്ടാ​ക്കു​ക. ഇ​പ്പോ​ള്‍194592 വോ​ട്ട​ര്‍​മാ​രി​ല്‍ 69199 പു​രു​ഷ​ന്മാ​രും 80380 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്‌​ജെ​ന്‍റുമാ​രു​മാ​യി 149581 പേ​രാ​ണു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പോ​ളിം​ഗ് പ​ഞ്ചാ​യ​ത്തു​ക​ള്‍ തി​രി​ച്ച്

(ബ്രാ​ക്ക​റ്റി​ല്‍ 2021 ലെ ​ക​ണ​ക്ക്)

ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍
വോ​ട്ട​ര്‍​മാ​ര്‍ 24090 (25571)
പോ​ള്‍ ചെ​യ്ത​ത് 17625 (18192)
കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത്
വോ​ട്ട​ര്‍​മാ​ര്‍ 15673 (15428)
പോ​ള്‍ ചെ​യ്ത​ത് 11781 (11374)
കാ​റ​ളം പ​ഞ്ചാ​യ​ത്ത്
വോ​ട്ട​ര്‍​മാ​ര്‍ 18797 (19005)
പോ​ള്‍ ചെ​യ്ത​ത് 14678 (14740)
പൊ​റ​ത്തി​ശേ​രി
പ​ഴ​യ​പ​ഞ്ചാ​യ​ത്ത്
വോ​ട്ട​ര്‍​മാ​ര്‍ 26802 (28771)
പോ​ള്‍ ചെ​യ്ത​ത് 20917 (21813)
പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത്
വോ​ട്ട​ര്‍​മാ​ര്‍ 15699 (16435)
പോ​ള്‍ ചെ​യ്ത​ത് 12387 (12767)
ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍
വോ​ട്ട​ര്‍​മാ​ര്‍ 34747 (35483)
പോ​ള്‍ ചെ​യ്ത​ത് 26711 (26647)

വേ​ളൂക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍
വോ​ട്ട​ര്‍​മാ​ര്‍ 24751 (26000)
പോ​ള്‍ ചെ​യ്ത​ത് 18837 (19252)

പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്
വോ​ട്ട​ര്‍​മാ​ര്‍ 10425 (10685)
പോ​ള്‍ ചെ​യ്ത​ത് 8035 (7965)

മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത്
വോ​ട്ട​ര്‍​മാ​ര്‍ 23608 (24191)
പോ​ള്‍ ചെ​യ്ത​ത് 18610 (18256).

Latest News

Corehub Up