Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeftFront

ലേ​ഖ​ന​ത്തി​ന് ലേ​ഖ​ന​ത്തി​ലൂ​ടെ മ​റു​പ​ടി; സി​പി​എം-​സി​പി​ഐ വാ​ക്പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക്

കൊ​ച്ചി: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യെ​ച്ചൊ​ല്ലി​യു​ള്ള സി​പി​എം-​സി​പി​ഐ വാ​ക്പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​എ​ൻ. മോ​ഹ​ന​ൻ പാ​ർ​ട്ടി പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന് സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ലൂ​ടെ രാ​ജാ​ജി മാ​ത്യു തോ​മ​സ് മ​റു​പ​ടി ന​ൽ​കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​ക്കാ​യു​ള്ള സി​പി​ഐ​യു​ടെ ആ​വ​ശ്യം കേ​വ​ലം ഒ​രു പ​ദ​വി​ക്ക് വേ​ണ്ടി​യു​ള്ള അ​വ​കാ​ശ​വാ​ദ​മ​ല്ല.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യി​ൽ അ​നി​വാ​ര്യ​മാ​യ രാ​ഷ്ട്രീ​യ തി​രു​ത്ത​ലി​നു​ള്ള ശ്ര​മ​മാ​ണെ​ന്നും രാ​ജാ​ജി മാ​ത്യു തോ​മ​സ് വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫ് നേ​രി​ട്ട ക​ന​ത്ത തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​ണി​യി​ൽ കൂ​ട്ടാ​യ നേ​തൃ​ത്വ​വും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും വേ​ണം. ഈ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​ഐ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തെ​ന്നും ലേ​ഖ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

വീ​ഴ്ച​ക​ളെ രാ​ഷ്ട്രീ​യ സ​ത്യ​സ​ന്ധ​ത​യോ​ടെ വി​ല​യി​രു​ത്താ​ൻ ഇ​ട​തു​പ​ക്ഷം ത​യാ​റാ​ക​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. 1977ന് ​ശേ​ഷം രാ​ജ്യ​ത്ത് ഒ​രൊ​റ്റ സം​സ്ഥാ​ന​ത്തും സി​പി​എ​മ്മി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി റി​വ്യൂ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലും ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ബി​ജെ​പി-​സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ രാ​ജ്യ​ത്ത് സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ കീ​ഴ്വഴ​ക്ക​ങ്ങ​ളി​ൽ മാ​ത്രം തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നും സി​പി​ഐ വി​ല​യി​രു​ത്തു​ന്നു. ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് കൂ​ടു​ത​ൽ വി​പു​ല​വും കൂ​ട്ടാ​യ​തു​മാ​യ രാ​ഷ്ട്രീ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

ദേ​ശീ​യ​ത​ല​ത്തി​ൽ ഫാ​സി​സ്റ്റ് വി​പ​ത്തി​നെ നേ​രി​ടു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​സ​ക്തി​യെ സി​പി​ഐ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​ണ്ടെ​ന്നും രാ​ജാ​ജി മാ​ത്യു തോ​മ​സ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യെ​ച്ചൊ​ല്ലി​യു​ള്ള സി​പി​എം-​സി​പി​ഐ ത​ർ​ക്കം പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ളി​ൽ​നി​ന്ന് ലേ​ഖ​ന​പ്പോ​രി​ലേ​ക്കും ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up