Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life In Crisis

Wayanad

കൃ​ഷി​യും ജ​ന​ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ല്‍

വൈ​ത്തി​രി: പെ​രി​ങ്കോ​ട​യി​ല്‍ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി.
മാ​സ​ങ്ങ​ളാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി വ​ന്‍ നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, മാ​വ്, പ്ലാ​വ്, ക​പ്പ, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​പ്പി​ക്കു​ന്ന​ത്. നാ​ളി​കേ​ര​വും അ​ട​യ്ക്ക​യും പാ​ക​മാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ കു​ര​ങ്ങു​ക​ള്‍ പ​റി​ച്ചെ​റി​യു​ക​യാ​ണ്.

നി​ര​ന്ത​ര​ന​ഷ്ടം സ​ഹി​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​ട​ച്ചി​ട്ട വീ​ടു​ക​ളു​ടെ ഓ​ടു​ക​ളും ഷീ​റ്റു​ക​ളും ഇ​ള​ക്കി​മാ​റ്റി അ​ക​ത്തു​ക​യ​റു​ന്ന കു​ര​ങ്ങു​ക​ള്‍ പാ​കം​ചെ​യ്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​യി. വ​സ്ത്ര​ങ്ങ​ള്‍, ജ​ന​ല്‍ ഗ്ലാ​സു​ക​ള്‍, വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍, വ​യ​റിം​ഗ് എ​ന്നി​വ ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്. വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.
കു​ര​ങ്ങു​ക​ള്‍ ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ന്‍ മു​തി​രു​ന്ന​ത് അ​പൂ​ര്‍​വ സം​ഭ​വ​മ​ല്ലാ​താ​യി. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും മു​റ്റ​ത്ത് നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും നേ​രേ കു​ര​ങ്ങു​ക​ള്‍ ചാ​ടി​വീ​ഴു​ന്നു​ണ്ട്.

രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക​ടു​ത്തേ​ക്ക് കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്. വ​ന​ത്തോ​ടു​ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​ണ് പെ​രി​ങ്കോ​ട. കാ​ടി​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ള്‍ തി​ര​കേ പോ​കാ​തെ നാ​ട്ടി​ല്‍​ത്ത​ന്നെ ത​മ്പ​ടി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്തും അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച് കു​ര​ങ്ങു​ക​ളെ പി​ടി​കൂ​ടി ഉ​ള്‍​ക്കാ​ട്ടിലേ​ക്ക് മാ​റ്റാ​നും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​നും അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​നം അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് പെ​രി​ങ്കോ​ട നി​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Latest News

Corehub Up