തിരുവമ്പാടി: സംസ്ഥാന സാക്ഷരതാ മിഷന്റെ ജില്ലയിലെ മുതിർന്ന പഠിതാവിനുള്ള മികച്ച സാക്ഷരതാ പുരസ്കാരം നേടിയ മുൻ പഞ്ചായത്ത് അംഗം ടി.കെ. ചൂലൻകുട്ടിയെ തിരുവമ്പാടി പഞ്ചായത്ത് ആദരിച്ചു.
ചൂലൻകുട്ടിയുടെ വീട്ടിലെത്തിയാണ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പൊന്നാട അണിയിച്ച് ആദരിച്ചത്. പ്രായത്തെ മറികടന്ന് അറിവ് നേടാനുള്ള ചൂലൻകുട്ടിയുടെ താത്പര്യവും പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും എല്ലാവർക്കും മാതൃകയാണെന്ന് ജിതിൻ പല്ലാട്ട് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, സ്ഥിരംസമിതി അധ്യക്ഷൻമാരായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ജോഷി പുല്ലുകാട്ടിൽ, ജയപ്രസാദ്, സജ്ന മുഹമ്മദാലി, മറിയാമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു.