Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lizy K Fernandes

ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷ​ങ്ങ​ളു​മാ​യി ആ​ഘോ​ഷ​ത്തി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു  

ആ​ഘോ​ഷം സി​നി​മ​യി​ലെ പു​തി​യ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി. ബ​ത്‌​ല​ഹേ​മി​ലെ തൂ​വെ​ള്ള രാ​ത്രി​യി​ൽ എ​ന്നു തു​ട​ങ്ങു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​മാ​ണ്എ​ത്തി​യി​രി​ക്കു​ന്ന​ത്. ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് ര​ചി​ച്ച് സ്റ്റീ​ഫ​ൻ ദേ​വ​സ്സി ഈ​ണ​മി​ട്ട ഈ ​ഗാ​നം സൂ​ര്യ ശേ​ഖ​ർ ഗോ​പാ​ലും സം​ഘ​വു​മാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ഗു​മ​സ്ത​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ അ​മ​ൽ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ആ​ഘോ​ഷം.

ചി​ത്ര​ത്തി​ന്‍റെ ക​ഥ ഡോ. ​ലി​സി കെ.​ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​താ​ണ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ. പേ​രു​പോ​ലെ​ത​ന്നെ ഒ​രു ആ​ഘോ​ഷ​ത്തി​ന്‍റെ മൂ​ഡി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

Life is all about celebration എ​ന്ന ടാ​ഗ്‌​ലൈ​നോ​ട് കൂ​ടി​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​പ്രി​ൻ​സ് പ്രോ​സി ഓ​സ്ട്രി​യ​യും ടീ​മും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

 

Latest News

Corehub Up