Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : London Stock Exchange

Europe

ല​ണ്ട​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ മാ​ർ​ക്ക​റ്റ് ഓ​പ്പ​ൺ ചെ​യ്ത് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ

ല​ണ്ട​ൻ: അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക വി​പ​ണി​യി​ൽ വ​ൻ ശ്ര​ദ്ധ നേ​ടി​യ 4,708 കോ​ടി രൂ​പ​യു​ടെ സു​ക്കൂ​ക് ബോ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് പി​ന്നാ​ലെ ല​ണ്ട​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ വ്യാ​പാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് പ്ര​മു​ഖ മ​ല​യാ​ളി ആ​രോ​ഗ്യ സം​രം​ഭ​ക​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലി​ നേ​തൃ​ത്വ​ത്തി​ലു​ള്ള ബു​ർ​ജീ​ൽ ഹോ​ൾ​‌ഡിംഗ്സ്.

ല​ണ്ട​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 'മാ​ർ​ക്ക​റ്റ് ഓ​പ്പ​ൺ' ച​ട​ങ്ങോ​ടെ​യാ​ണ് ബു​ർ​ജീ​ലി​ന്‍റെ പ്ര​ഥ​മ സു​ക്കൂ​ക് ബോ​ണ്ട് (ഇ​സ്ലാ​മി​ക് ബോ​ണ്ട്) ഔ​ദ്യോ​ഗി​ക​മാ​യി അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ട്രേ​ഡിംഗ് ആ​രം​ഭി​ച്ച​ത്. യു​കെ​യി​ലെ യു​എ​ഇ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ സൗ​ദ് അ​ൽ ഖാ​സി​മി, ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ല​ണ്ട​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ല​ണ്ട​ൻ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ ഇ​ന്‍റർ​നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റീ​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ബോ​ണ്ട് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മി​ഡി​ൽ ഈ​സ്റ്റ് നോ​ർ​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഒ​രു ഹെ​ൽ​ത്ത്കെ​യ​ർ ക​മ്പ​നി 2018-ന് ​ശേ​ഷം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ സു​ക്കൂ​ക് ബോ​ണ്ടാ​ണി​ത്. കൂ​ടാ​തെ മേ​ഖ​ല​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കും സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കും ശേ​ഷം യു​എ​ഇ​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ കോ​ർ​പ്പ​റേ​റ്റ് ബോ​ണ്ട് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ആ​ഗോ​ള ത​ല​ത്തി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സിന്‍റെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ ഒ​രു അ​ധ്യാ​യ​ത്തി​നാ​ണ് ല​ണ്ട​ൻ വി​പ​ണി​യി​ൽ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു. ചി​കി​ത്സാ മി​ക​വി​നൊ​പ്പം ദീ​ർ​ഘ​കാ​ല സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന ഒ​രു അ​ന്താ​രാ​ഷ്ട്ര ആ​രോ​ഗ്യ​ര​ക്ഷാ പ്ലാ​റ്റ്ഫോ​മാ​യി വ​ള​രാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യാ​ണ് ഈ ​നേ​ട്ടം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​കെ 14,124 കോ​ടി രൂ​പ​യു​ടെ സു​ക്കൂ​ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി അഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ലാ​ണ് ബോ​ണ്ട് പു​റ​ത്തി​റ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര റേ​റ്റിംഗ് ഏ​ജ​ൻ​സി​ക​ളാ​യ എ​സ് ആ​ൻ​ഡ് പി BB+' ​റേ​റ്റിംഗ് മൂ​ഡീ​സ് 'Ba2' റേ​റ്റിംഗും ന​ൽ​കി​യ ബോ​ണ്ടി​ന്‍റെ യീ​ൽ​ഡ് നി​ര​ക്ക് 7.125 ശ​ത​മാ​ന​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക നി​ക്ഷേ​പ​ക​രി​ൽ നി​ന്നു​ൾ​പ്പെ​ടെ ക​മ്പ​നി ല​ക്ഷ്യ​മി​ട്ട തു​ക​യു​ടെ 3.2 ഇ​ര​ട്ടി​യി​ല​ധി​ക​മാ​യ 15,066 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ താ​ല്പ​ര്യ​മാ​ണ് ബോ​ണ്ടി​ന് ല​ഭി​ച്ച​ത്. അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 61 ശ​ത​മാ​ന​വും യു​കെ (34%), യു​എ​സ് ഓ​ഫ്ഷോ​ർ (24%), മ​റ്റ് ആ​ഗോ​ള വി​പ​ണി​ക​ൾ (3%) എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പ​ക​രാ​യി​രു​ന്നു. ബാ​ക്കി 39 ശ​ത​മാ​നം നി​ക്ഷേ​പം ജി​സി​സി മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് ല​ഭി​ച്ച​ത്.

ല​ണ്ട​ൻ വി​പ​ണി വ​ഴി ല​ഭ്യ​മാ​കു​ന്ന തു​ക ക​മ്പ​നി​യു​ടെ നി​ല​വി​ലു​ള്ള ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നും ഗ്രൂ​പ്പി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കും. അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ൾ, മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണം, നി​ർ​മി​ത ബു​ദ്ധി, സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​ക​സ​നം എ​ന്നി​വ​യ്ക്കും ഇ​ത് സ​ഹാ​യ​ക​ര​മാ​കും.

യു​എ​ഇ, ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി 20 ആ​ശു​പ​ത്രി​ക​ളും 41 മെ​ഡി​ക്ക​ൽ സെ​ന്‍ററു​ക​ളും ഉ​ൾ​പ്പെ​ടെ 89 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബു​ർ​ജീ​ൽ ഹോ​ൾ​ഡിംഗ്സിന് കീ​ഴി​ൽ നി​ല​വി​ലു​ള്ള​ത്.

Latest News

Corehub Up