Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Crashes

Thiruvananthapuram

ദേ​ശീ​യ​പാ​ത​യി​ൽ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് ലോ​റി പാ​ഞ്ഞു ക​യ​റി: വ​ൻ തീ​പി​ടിത്തം

ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത​യി​ൽ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് ലോ​റി പാ​ഞ്ഞു ക​യ​റി വ​ൻ തീ​പി​ടിത്തം. ജീ​വ​ന​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇന്നലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യിരുന്നു സം​ഭ​വം. ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്ക് സു​ന്ദ​ര​ൻ ത​ട്ടു​ക​ട​യി​ലേ​ക്കാണു ടോ​റ​സ് ലോ​റി പാ​ഞ്ഞു ക​യ​റി​യ​ത്. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ടോ​റ​സ്സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു ഡി​വൈ​ഡ​റി​ൽ ത​ട്ടി​യ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ലോ​റി പൊ​ട്ടി​ത്തെ​റി​ച്ചു. ക​ട​യി​ൽ ക​ച്ച​വ​ടം ക​ഴി​ഞ്ഞു സാ​ധ​ന​ങ്ങ​ൾ ഒ​തു​ക്കു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഭ​യ​ന്നു നി​ല​വി​ളി​ച്ചു പ​ല​വ​ഴി​ക്ക് ഓ​ടി​യ​തി നാ​ൽ ജീ​വ​ഹാ​നി​യു​ണ്ടാ​യി​ല്ല. ആ​റു ജീ​വ​ന​ക്കാ​ർ സം​ഭ​വ സ​മ​യ​ത്ത് ക​ട​യി​ലു​ണ്ടാ​യി​രു​ന്നു. ര​ക്ഷ​പെ​ട്ട് ഓ​ടു​ന്ന​തി​നി​ട​യി​ൽ പ​ല​ർ​ക്കും വീ​ണു പ​രു​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി​യി​ൽ ര​ണ്ടു ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രും തീ ​നാ​ള​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു വ​ൻ സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 1.10ന് ​ആ​റ്റി​ങ്ങ​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ അ​പ​ക​ട വി​വ​ര ല​ഭി​ച്ചു. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കി ക​ല്ല​മ്പ​ലം യൂ​ണി​റ്റി​ന്‍റെ സ​ഹാ​യം കൂ​ടി തേ​ടി. ര​ണ്ടു യൂ​ണി​റ്റ് തു​ട​ർ​ച്ച​യാ​യി ഒ​ന്ന​ര മ​ണി​ക്കൂ​ർ ശ്ര​മി​ച്ചാ​ണു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ കാ​ബി​ൻ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ട​യ്ക്ക് ഉ​ൾ​വ​ശ​വും ക​ത്തി ന​ശി​ച്ചു. ക​ട അ​ട​യ്ക്കു​ന്ന​തി​ന് മു​ന്പാ​യി​രു​ന്നു അ​പ​ക​ട​മെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​ത്തി​നു വ​ഴി വെ​ച്ചേ​നെ. ദേ​ശീ​യ​പാ​ത​ക്ക് അ​രു​കി​ൽ അ​ർ​ധ​രാ​ത്രി വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ൽ രാ​ത്രി സ​മ​യ​ത്ത് ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ട ഉ​ട​മ പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി​ക്ക് വൈ​ദ്യു​ത വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​ത വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.

Latest News

Corehub Up