Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.J. Sebastian

ആ ​നാ​ണം​കെ​ട്ട പ​ണി​ക്കി​ല്ല; ഫ​ല​കത്തിൽ ത​ന്‍റെ പേ​ര് വേ​ണ്ടെ​ന്ന് പൂ​ഞ്ഞാ​ർ എം​എ​ൽ​എ

കോ​ട്ട​യം: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഫ​ല​ക​ങ്ങ​ളി​ൽ ത​ന്‍റെ പേ​ര് എ​ഴു​തി​വ​യ്ക്ക​രു​തെ​ന്ന് പൂ​ഞ്ഞാ​ർ എം​എ​ൽ​എ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ സ്വ​ന്തം നേ​ട്ട​മാ​യി ചി​ത്രീ​ക​രി​ച്ച് പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന രീ​തി​യോ​ട് യോ​ജി​ക്കാ​നാ​കി​ല്ല.

ആ ​നാ​ണം​കെ​ട്ട പ​ണി​ക്ക് താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ആ​ർ. ശ​ങ്ക​ർ മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​റി​യ തു​ക​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പേ​രെ​ഴു​തി​യ ഫ​ല​ക​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ണ​ത ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു കി​ണ​റി​ന് 5,000 രൂ​പ സ​ബ്സി​ഡി ന​ൽ​കി​യി​ട്ടോ മു​ക്കാ​ൽ ച​ങ്ങ​ല നീ​ള​മു​ള്ള റോ​ഡ് ടാ​ർ ചെ​യ്തി​ട്ടോ ചെ​ണ്ട കൊ​ട്ടി പേ​രെ​ഴു​തി വെ​ക്കു​ന്ന നാ​ണം​കെ​ട്ട പ​ണി​ക്ക് ത​ന്നെ കി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ക്കു​മ്പോ​ൾ ത​ന്‍റെ പേ​ര് ഫ​ല​ക​ങ്ങ​ളി​ൽ എ​ഴു​തി​വെ​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കാ​റു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ടാ​ക്സ് പ​ണ​മെ​ടു​ത്തു നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ത​ന്‍റെ ഫ​ണ്ടാ​ണെ​ന്ന് പ​റ​ഞ്ഞ് പേ​രെ​ഴു​തി വെ​ക്കു​ന്ന​തി​ൽ എ​ന്ത് കാ​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന​ങ്ങ​ൾ ജ​യി​പ്പി​ച്ചു വി​ട്ടാ​ൽ അ​ത് നി​ർ​വ​ഹി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ത​ന്‍റെ ഡ്യൂ​ട്ടി.

ഭ​ഗ​വ​ദ്ഗീ​ത​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ക​ർ​മ്മം ചെ​യ്യു​ക, ഫ​ലം ഇ​ച്ഛി​ക്ക​രു​ത്' എ​ന്ന​താ​ണ് ത​ന്‍റെ ന​യ​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ന​ങ്ങ​ൾ ന​ൽ​കി​യ ചു​മ​ത​ല കൃ​ത്യ​മാ​യും ഭം​ഗി​യാ​യും ചെ​യ്ത് തീ​ർ​ക്കു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up