Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MALABAR MAHOLSAVAM

Middle East and Gulf

കെ​ഡി​എ​ൻ​എ സം​ഘ​ടി​പ്പി​ക്കു​ന്ന "ക​ഥാ​ര​സം' ചെ​റു​ക​ഥ മ​ത്സ​ര​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) സം​ഘ​ടി​പ്പി​ക്കു​ന്ന "ക​ഥാ​ര​സം' ചെ​റു​ക​ഥ മ​ത്സ​ര​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ക്കു​ന്നു. 2026 ഫെ​ബ്രു​വ​രി 13ന് ​ന​ട​ക്കു​ന്ന മ​ല​ബാ​ർ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചെ​റു ക​ഥാ​മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​വു​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്ക് പ്രാ​യ ഭേ​ദ​മ​ന്യേ പ​ങ്കെ​ടു​ക്കാം. സൃ​ഷി​ടി​ക​ൾ [email protected], [email protected] എ​ന്നീ ഇ​മെ​യി​ൽ ഐ​ഡി​ക​ളി​ലോ 97964348, 99447860 എ​ന്നീ വാ​ട്സ്ആ​പ്പ് ന​മ്പ​റു​ക​ളി​ലേ​ക്കോ അ​യ​ക്കാ​വു​ന്ന​താ​ണ്.

ക​ഥ​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 25 രാ​ത്രി ഏ​ഴ് വ​രെ​യാ​ണ്. മ​ല​യാ​ള ഭാ​ഷ​യി​ൽ പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ അ​യ​ക്കേ​ണ്ട ക​ഥ​ക​ൾ, അ​ഞ്ച് പേ​ജി​ൽ (മി​നി​മം ഫോ​ണ്ട് സൈ​സ് - 10) ക​വി​യാ​ൻ പാ​ടി​ല്ല. കൈ​യെ​ഴു​ത്ത് ക​ഥ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

വി​ജ​യി​ക​ൾ​ക്ക് മ​ല​ബാ​ർ മ​ഹോ​ത്സ​വം വേ​ദി​യി​ൽ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഗ്രൗ​ണ്ട്) വ​ച്ച് ആ​ദ​ര​വും പ്ര​ശം​സാ പ​ത്ര​വും സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up