തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 2026 വർഷത്തെ എംബിഎ, എംസിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു.
പൊതുവിഭാഗത്തിനും എസ്ഇബിസി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) 500 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ) വിഭാഗത്തിന് അപേക്ഷാ ഫീസില്ല. ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി ഫീസ് അടയ്ക്കാം.
അപേക്ഷകർ യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560327, 2560361, 2560362.