മഞ്ചേശ്വരം: മാരകലഹരിമരുന്നായ എംഡിഎംഎയും നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നെല്ലിക്കട്ട ചര്‍ളടുക്ക സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (42), ചെങ്കള തെക്കില്‍ കുന്നാരു സ്വദേശി പി. ഹാരിസ് (26) എന്നിവരെയാണ് എസ്ഐ കെ.ആര്. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതികളില്‍ നിന്ന് 3.21 ഗ്രാം എംഡിഎംഎ, 12 പാക്കറ്റ് പാന്‍ മസാല, ഒരു ഇ-സിഗരറ്റ്, 19,360 രൂപ എന്നിവ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.