Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MMA

Europe

എം​എം​എ ഓ​ൾ യു​കെ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മെ​യ്ഡ്സ്റ്റോ​ൺ: മെ​യ്ഡ്സ്റ്റോ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം​എം​എ) ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച ഇം​ഗ്ല​ണ്ടി​ലെ കെ​ന്‍റി​ലു​ള്ള മെ​യ്ഡ്സ്റ്റോ​ൺ ലി​ഷ​ർ സെ​ന്‍റ​റി​ൽ (Mote Park, ME15 7RN) ന​ട​ക്കും.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​തോ​ളം പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​ണ് മെ​യ്ഡ്സ്റ്റോ​ൺ സാ​ക്ഷി​യാ​കു​ന്ന​ത്. രാ​വി​ലെ ഒമ്പതിന് ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് 10ന് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ആ​ഷ്ഫോ​ർ​ഡ് എംപി ​സോ​ജ​ൻ ജോ​സ​ഫ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ച​ല​ച്ചി​ത്ര താ​രം ​ന​ന്ദു മ​ത്സ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ

വി​ജ​യി​ക​ളെ കാ​ത്ത് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്:

  • ഒ​ന്നാം സ്ഥാ​നം: 1251 പൗണ്ട് കാ​ഷ് അ​വാ​ർ​ഡും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും
  • ര​ണ്ടാം സ്ഥാ​നം: 701 പൗണ്ട് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും
  • മൂ​ന്നാം സ്ഥാ​നം: 350 പൗണ്ട് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും
  • നാ​ലാം സ്ഥാ​നം: 201 പൗണ്ട് കാഷ് അ​വാ​ർ​ഡും ട്രോ​ഫി​യും
  • അഞ്ച് മു​ത​ൽ 10 വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക്: 101 പൗണ്ട് വീ​ത​വും ട്രോ​ഫി​യും

ഇ​തി​നു​പു​റ​മെ മികച്ച പു​ള്ള​ർ, ഫ്ര​ണ്ട്, ബാ​ക്ക്, എ​മ​ർ​ജിം​ഗ് ടീം, ​സ്പി​രി​റ്റ് ഓ​ഫ് ദി ​ഗെ​യിം എ​ന്നീ പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

ക​ലാ​പ​രി​പാ​ടി​ക​ളും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും

കാ​ണി​ക​ൾ​ക്കാ​യി ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​ഘോ​ഷ​മാ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ ലൈ​വ് ഇ​ന്ത്യ​ൻ ഫു​ഡ് കോ​ർ​ട്ടും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക​ളും പ്ര​വ​ർ​ത്തി​ക്കും.

സ്റ്റേ​ജി​ൽ ലൈ​വ് ഡിജെ, ഡാ​ൻ​സ്, മ്യൂ​സി​ക് എ​ന്നി​വ അ​ര​ങ്ങേ​റും. കു​ട്ടി​ക​ൾ​ക്കാ​യി ഫേ​സ് പെ​യി​ന്‍റിം​ഗും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ൾ ഗ​ർ​ഷോം ടി​വി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

കൂ​ടാ​തെ വേ​ദി​യി​ലെ​ത്തു​ന്ന കാ​ണി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ ലൈ​വാ​യി എ​ൽഇഡി സ്ക്രീ​നു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

എല്ലാവരെയും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ശ്രീ​ജി​ത്ത് കു​റു​വ​ൻ​കാ​ട്ടി​ൽ (പ്ര​സി​ഡന്‍റ്), പ്ര​വീ​ൺ രാ​മ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), വി. സ​ന്തോ​ഷ് (​ട്ര​ഷ​റ​ർ), അ​നീ​ഷ് പ​ള്ളി​യാ​ലി​ൽ, ജോ​ഷി ആ​നി​ത്തോ​ട്ട​ത്തി​ൽ (സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റേ​ഴ്സ്) എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up